kaumudy-news-headlines

1. വൈദ്യുതി നിരക്കിന് പിന്നാലെ സംസ്ഥാനത്ത് വെള്ളക്കരവും കൂട്ടാന്‍ നീക്കം. വൈദ്യുതി നിരക്കിനത്തില്‍ ചെലവ് വര്‍ധിക്കും എന്നും ജല അതോരിറ്റി അറിയിച്ചു. അധിക ചെലവ് കണക്കാക്കിയ ശേഷം ജല അതോരിറ്റി ഉടന്‍ സര്‍ക്കാരിനെ സമീപിക്കും


2. അതിനിടെ, വൈദ്യുതി നിരക്ക് വര്‍ധനയില്‍ സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെട്രോള്‍, ഡീസല്‍ വില വര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാരും വൈദ്യുതി നിരക്ക് വധനവിലൂടെ സംസ്ഥാന സര്‍ക്കാരും ജനങ്ങളെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുക ആണ്. വൈദ്യുതി നിരക്ക് ഇത്രയും കൂടിയ ചരിത്രം ഇതിന് മുന്‍പ് ഉണ്ടായിട്ട്ില്ല എന്നും ചെന്നിത്തലയുടെ കുറ്റപ്പെടുത്തല്‍. കാരുണ്യ പദ്ധതി നിലനിര്‍ത്തണം. ഈ വിഷയത്തില്‍ ധനമന്ത്രിയും ആരോഗ്യമന്ത്രിയും രണ്ട് തട്ടില്‍ എന്നും ചെന്നിത്തല
3. ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം ആക്കാനാണ് സര്‍ക്കാര്‍ തീരുമാനം എന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. കാറിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ ഉദ്ദേശ്യം, കോടതി വിധി നടപ്പാക്കല്‍. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് വിഷയങ്ങളില്‍ ആദ്യപടിയായി ബോധവത്കരണം നടത്തും എന്നും മന്ത്രി
4. ബൈക്കിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും കാറിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിഘി സംസ്ഥാനത്ത് നടപ്പാക്കണം എന്ന് ഗതാഗത സെക്രട്ടറി നിര്‍ദ്ദേശിച്ചത് കഴിഞ്ഞ ദിവസം. പരമോന്നത കോടതി വിധി സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഗതാഗത കമ്മിഷണര്‍ക്ക് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ കഴിഞ്ഞ ദിവസം കത്തു നല്‍കുകയും ചെയ്തിരുന്നു
5. പാവപ്പെട്ടവരുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി ആരംഭിച്ച കാരുണ്യ ലോട്ടറിയിലൂടെ ലാഭം കിട്ടിയത് കോടികളാണെങ്കിലും ചികിത്സാ ഫണ്ടിലേയ്ക്ക് പണം കൊടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ലക്ഷണക്കണക്കിന് രോഗികളുടെ ആശുപത്രി ബില്ലുകള്‍ തീര്‍പ്പാക്കാന്‍ കഴിയുന്നില്ല.
6. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഘടനമാറ്റം അംഗീകരിച്ച് ഹൈക്കോടതി. എല്‍.പി, യു.പി ക്ലാസുകളിലെ ഘടനമാറ്റത്തില്‍ തെറ്റില്ലെന്ന് കോടതി. ഒന്ന് മുതല്‍ അഞ്ച് വരെ ഉള്ള ക്ലാസുകള്‍ ലോവര്‍ പ്രൈമറി വിഭാഗത്തിലും ആറു മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിലും ആക്കാനാണ് ഹൈക്കോടതിയുടെ അംഗീകാരം കിട്ടിയത്. ജസ്റ്റിസ് ചിതംബരേഷ് അടക്കമുള്ള മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അടിസ്ഥാനമാക്കി
7. നേരത്തെ സംസ്ഥാനത്ത് ഒന്ന് മുതല്‍ നാലുവരെ ലോവര്‍ പ്രൈമറിയും അഞ്ച് മുതല്‍ ഏഴുവരെയുള്ള ക്ലാസുകള്‍ അപ്പര്‍ പ്രൈമറിയുമായിരുന്നു. ഇത് ചോദ്യം ചെയ്ത് മാനേജ്‌മെന്റ് പ്രതിനിധികള്‍ അടക്കം 40ഓളം പേരുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേരളത്തിലെ എല്‍.പി, യു.പി ക്ലാസ്സുകളുടെ ഘടനയിലും മാറ്റവും നവീകരണവും വേണമെന്ന് ആയിരുന്നു ഹര്‍ജിക്കാരുടെ വാദം
8. കര്‍ണാടകയിലെ വിമത എം.എല്‍.എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സ്പീക്കര്‍ക്ക് എതിരെ ആണ് എം.എല്‍.എമാര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്പീക്കര്‍ ഭരണഘടനാപരമായ ഉത്തരാവിദത്തം നിറവേറ്റുന്നില്ലെന്ന് ആരോപിച്ചാണ് ഹര്‍ജി. രാജി സ്വീകരിക്കാതെ നടപടി വൈകിപ്പിക്കുന്നു എന്നും ഹര്‍ജിയില്‍ പരാമര്‍ശം. കര്‍ണാടക സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സ്പീക്കര്‍ ഗൂഢാലോചന നടത്തുന്നു ആരോപണം. വിമത എം.എല്‍.എമാരുടെ നീക്കം, ഇടഞ്ഞ് നില്‍ക്കുന്ന എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ശക്തമാക്കിയതോടെ
9. വിമത എം.എല്‍.എമാര്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ കസ്റ്റിഡിയല്‍ എന്ന് കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രിയും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ശിവകുമാര്‍ സഹപ്രവര്‍ത്തകരെ കാണുന്നതില്‍ എന്താണ് തെറ്റെന്നും വേണുഗോപാല്‍. ബി.ജെ.പിയുടേത് ജനാധിപത്യ വിരുദ്ധ നടപടിയെന്ന് മുന്‍ മന്ത്രി ഡി.കെ ശിവകുമാറും ആരോപിച്ചു. എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ മുംബയില്‍ എത്തിയ ശിവകുമാറിനെ പൊലീസ് തടഞ്ഞതോടെ ആണ് വീണ്ടും നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്