പ്രണയത്താൽ മതിമറന്ന രണ്ടാത്മാക്കൾ ശരീരംകൊണ്ട് സ്‌നേഹം പങ്കിടുമ്പോൾ പ്രകൃതി പോലും നാണിച്ച് തലതാഴ്‌ത്തുമെന്നാണ് എഴുത്തുകാരന്മാർ പറയുന്നത്. പ്രണയത്തിന്റെ ഏറ്റവും തീവ്രവും വിശുദ്ധവുമായ രൂപമെന്നും പ്രണയത്തെ വാഴ്‌ത്തുന്നവരുണ്ട്. എന്നാൽ കിടപ്പറയിൽ സ്‌നേഹം പങ്കിടുന്നതിന് മുമ്പ് ചില കാര്യങ്ങൾ നിർബന്ധമായും ഉറപ്പാക്കണമെന്ന് ഈ രംഗത്ത് ഗവേഷണം നടത്തുന്നവർ പറയുന്നു. ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നു.
സമ്മതം
നിയമപരമായി വിവാഹം കഴിച്ച പങ്കാളിയുമായോ അല്ലെങ്കിൽ പ്രണയിക്കുന്ന ആളുമായോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് അവരുടെ സമ്മതം വാങ്ങേണ്ടത് അത്യാവശ്യമാണ്. എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീ പങ്കാളിയുടെ മാത്രം സമ്മതം മതിയെന്ന ധാരണ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത് തെറ്റാണെന്നും കിടപ്പറയിൽ സ്‌നേഹം പങ്കിടുന്നതിന് മുമ്പ് പങ്കാളികൾ ഇരുവരും പരസ്പരം സമ്മതിക്കണമെന്നും ഗവേഷകർ പറയുന്നു.
ശുചിത്വം
കിടപ്പറയിലെ ഏറ്റവും വലിയ വില്ലൻ പങ്കാളികളിലെ ശുചിത്വമില്ലായ്‌മ തന്നെയാണെന്ന് നിസംശയം പറയാം. പങ്കാളിയുടെ ചുംബനത്തിന് തൊട്ടുമുമ്പ് കഴിച്ച ഭക്ഷണത്തിന്റെ ഗന്ധമാണെങ്കിൽ അന്നത്തെ എല്ലാ മൂഡും പോകാൻ അതുതന്നെ മതി. അതുകൊണ്ട് പങ്കാളിയുമായി സ്‌നേഹ പ്രകടത്തിന് ഒരുങ്ങുന്നതിന് മുമ്പ് ശരീരവും വായും നന്നായി വൃത്തിയാക്കുക, മൗത്ത് ഫ്രഷ്‌നർ, സ്പ്രേ തുടങ്ങിയവയും ഉപയോഗിക്കാം. ശരീരം തണുക്കെ കുളിക്കുകയാണെങ്കിൽ ഉത്തമം.
സുരക്ഷ
കുട്ടികളെക്കുറിച്ച് ആലോചിക്കുന്നില്ലെങ്കിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ലൈംഗിക രോഗങ്ങളിൽ നിന്ന് തടയാനും ഗർഭ നിരോധന ഉറകൾ പോലുള്ള സുരക്ഷാ മാർഗങ്ങൾ ഉപകരിക്കും.
അന്തരീക്ഷം
വളരെ ബഹളമയമായ ഒരു അന്തരീക്ഷത്തിൽ ഒരിക്കലും പ്രണയം വിടരില്ലെന്ന് ഗവേഷകർ പറയുന്നു. എന്നാൽ പതിഞ്ഞ ശബ്‌ദത്തിലുള്ള റൊമാന്റിക് സംഗീതവും നനുത്ത സുഗന്ധവും പതിഞ്ഞുകത്തുന്ന മെഴുകുതിരി വെളിച്ചവും ഏതൊരാളിലും പ്രണയം വിടർത്തുമെന്ന് ഉറപ്പാണ്. പങ്കാളികൾ ഇരുവരും എല്ലാതിരക്കുകളിൽ നിന്നുമൊഴിഞ്ഞ് സ്വസ്ഥമായ മനസോടെയായിരിക്കണം സ്‌നേഹം പങ്കിടാൻ.
എവിടെ വേണം
പ്രണയ സല്ലാപത്തിന്റെ ആസ്വാദനം കൂട്ടാൻ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് എവിടെയാണെന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. ഇണചേരുന്നതിന മുമ്പ് മുറിയും ബെഡുമെല്ലാം വൃത്തിയാക്കി വയ്‌ക്കണം. കഴിയുമെങ്കിൽ കട്ടിലിൽ പൂക്കൾ വിതറുകയോ ചുവന്ന നിറത്തിലുള്ള ബെഡ്ഷീറ്റ് വിരിക്കുകയോ ചെയ്യാം.
ബാഹ്യകേളി
പതിഞ്ഞ താളത്തിൽ തുടങ്ങുന്നതാണ് നല്ലത്. ലൈംഗിക ബന്ധത്തെ ഒരു ഫൈവ് സ്‌റ്റാർ ഹോട്ടലിലെ സെവൻ കോഴ്സ് മീൽ പോലെ കാണുക. പ്രധാന വിഭവം വിളമ്പുന്നതിന് മുമ്പുള്ള സ്‌റ്റാർട്ടേഴ്സ് ആണ് ബാഹ്യകേളികൾ. ചുംബനത്തിലൂടെയും വികാരമുണർത്തുന്ന സ്പർശനത്തിലൂടെയും ചില സംസാരത്തിലൂടെയും പതുക്കെ കാര്യങ്ങളിലേക്ക് കടക്കുക. എത്രത്തോളം ബാഹ്യകേളികൾ നീണ്ടുനിൽക്കുന്നോ അത്രത്തോളം ആസ്വാദനം ലഭിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.