മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ 240 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തകർച്ചയോടെ തുടക്കം. രോഹിത് ശർമയാണ് ആദ്യം പുറത്തായത്. സ്കോർ ബോർഡിൽ 24 റൺസ് എത്തുമ്പോഴേയ്ക്കും ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ രോഹിത് ശർമ (നാലു പന്തിൽ ഒന്ന്), ലോകേഷ് രാഹുൽ (ഏഴു പന്തിൽ ഒന്ന്), ക്യാപ്റ്റൻ വിരാട് കോലി (ആറു പന്തിൽ ഒന്ന്), ദിനേഷ് കാർത്തിക് 25 പന്തിൽ ആറ്) റിഷഭ് പന്ത് (56 പന്തിൽ 32)എന്നിവരാണ് പുറത്തായത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 23.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 7 റൺസ് എന്ന നിലയിലാണ് ഇന്ത്യ
ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 239 റൺസെടുത്തു. റോസ് ടെയ്‍ലർ (90 പന്തിൽ 74), ടോം ലാഥം (11 പന്തിൽ 10),ഹെൻറി (രണ്ടു പന്തിൽ ഒന്ന്) എന്നിവരാണ് ഇന്നു പുറത്തായത്. മിച്ചൽ സാന്റ്നർ (ആറു പന്തിൽ ഒൻപത്), ട്രെന്റ് ബോൾട്ട് (മൂന്നു പന്തിൽ മൂന്ന്) എന്നിവർ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ 10 ഓവറിൽ 43 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്ര, യുസ്‍വേന്ദ്ര ചഹൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ടോസിനു ശേഷം ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് 46.1 ഓവറിൽ അഞ്ചിന് 211 റൺസെടുത്തു നിൽക്കവെയാണ് കഴിഞ്ഞ ദിവസം മഴയെത്തിയത്. പിന്നീട് കളി പുനരാരംഭിക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടർന്ന് മൽസരത്തിന്റെ ശേഷിച്ച ഭാഗം റിസർവ് ദിനമായ ഇന്നത്തേക്കു മാറ്റുകയായിരുന്നു. ഭുവനേശ്വർ കുമാറിന്റെ ഒമ്പതാം ഓവറിലെ ആദ്യ പന്ത് കഴിഞ്ഞതിനു പിന്നാലെയായിരുന്നു മഴ. ഇന്ത്യൻ ബൗളർമാരെല്ലാം മികച്ച പ്രകടനമാണ് നേരത്തെ മൽസരത്തിൽ കാഴ്ചവച്ചത്. യുസ്‌വേന്ദ്ര ചഹൽ 10 ഓവറിൽ 63 റൺസ് വിട്ടുകൊടുത്തതൊഴിച്ചാൽ മറ്റുള്ളവരുടെയെല്ലാം ഇക്കോണമി റേറ്റ് ആറിൽ താഴെയയായിരുന്നു.