health

പ്ര​ത്യേ​കി​ച്ച് ഒ​രു അ​സു​ഖ​വും ഇ​ല്ലാ​ത്ത​വ​രെ​പ്പോ​ലും അ​ല​ട്ടു​ന്ന പ്ര​ശ്ന​മാ​ണ് ക്ഷീ​ണം. ക്ഷീ​ണ​മാ​ണെ​ന്ന് പ​റ​‌​ഞ്ഞ് പ​റ​ഞ്ഞ് ക്ഷീ​ണി​ച്ചി​ട്ടു​ള്ള​വ​രാ​ണ് കൂ​ടു​തൽ​പ്പേ​രും. വി​വിധ രോ​ഗ​ങ്ങൾ​ക്കു പു​റ​മേ ജോ​ലി, യാ​ത്ര, ജീ​വി​ത​രീ​തി, പ്രാ​യം തു​ട​ങ്ങി​യ​വ​യൊ​ക്കെ​യാ​ണ് പ​ല​പ്പോ​ഴും ക്ഷീ​ണ​ത്തി​ലേ​ക്ക് ന​മ്മ​ളെ ത​ള്ളി​വി​ടു​ന്ന​ത്. ഈ ക്ഷീ​ണം ന​മ്മു​ടെ ജീ​വി​ത​ത്തെ പല രീ​തി​യി​ലും ബാ​ധി​ക്കാ​റു​മു​ണ്ട്. കൂ​ട്ടു​കാ​രു​മൊ​ത്തോ അ​ല്ലെ​ങ്കിൽ കു​ടും​ബ​ത്തി​നൊ​പ്പ​മോ ഒ​രു ഔ​ട്ടിംഗ് പ്ലാൻ ചെ​യ്തു കാ​ത്തി​രി​ക്കു​മ്പോ​ഴാ​യി​രി​ക്കും അ​വാ​ന​ശ്യ ക്ഷീ​ണം ഓ​ടി​യെ​ത്തു​ക. ഒ​ന്നു​കിൽ യാ​ത്ര വേ​ണ്ടെ​ന്നു വ​യ്ക്കുക അ​ല്ലെ​ങ്കിൽ മ​റ്റു​ള്ള​വ​രു​ടെ നിർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി യാ​ത്ര പോ​യാ​ലോ ഒ​ന്നി​നും ഒ​രു മൂ​ഡ് തോ​ന്നു​ക​യു​മി​ല്ല. ഈ അ​വ​സ്ഥ ഇ​ല്ലാ​താ​ക്കാൻ താ​ഴെ​പ്പ​റ​യു​ന്ന രീ​തി​കൾ ഒ​ന്നു പ​രീ​ക്ഷി​ച്ചു നോ​ക്കാം

 വ്യാ​യാ​മം ചെ​യ്യാം
ക്ഷീ​ണി​ച്ചി​രി​ക്കു​മ്പോൾ ന​മു​ക്ക് ഒ​രി​ക്ക​ലും വ്യാ​യാ​മം ചെ​യ്യാൻ തോ​ന്നു​ക​യി​ല്ല. എ​വി​ടെ​യെ​ങ്കി​ലും ഒ​ന്നു കി​ട​ന്നാൽ മ​തി എ​ന്നാ​യി​രി​ക്കും ചി​ന്ത. എ​ന്നാൽ പ​ഠ​ന​ങ്ങൾ കാ​ണി​ക്കു​ന്ന​ത് ശാ​രീ​രിക വ്യാ​യാ​മ​ങ്ങൾ ചെ​യ്യു​ന്ന​തു ന​മ്മു​ടെ എ​നർ​ജി ലെ​വൽ കൂ​ടു​മെ​ന്നാ​ണ്. അ​തി രാ​വി​ലെ എ​ഴു​ന്നേ​റ്റ് ഓ​ടു​ക, വേ​ഗ​ത​യോ​ടെ ന​ട​ക്കു​ക, യോ​ഗ, സൈ​ക്ലിംഗ് എ​ന്നിവ ന​മ്മു​ടെ എ​നർ​ജി കൂ​ട്ടു​ന്ന വ്യാ​യാ​മ​ങ്ങ​ളാ​ണ്.

 ധാ​രാ​ളം വെ​ള്ളം കു​ടി​ക്കാം
കാ​റി​നു പെ​ട്രോൾ പോ​ലെ​യാ​ണ് ശ​രീ​ര​ത്തി​നു വെ​ള്ളം. നിർ​ജ​ലീ​ക​ര​ണം ഊർ​ജ​സ്വ​ലത ന​ശി​പ്പി​ക്കും. ശാ​രി​രിക പ്ര​വർ​ത്ത​ന​ങ്ങ​ളെ കു​റ​യ്ക്കു​ക​യും അ​തു​മൂ​ലം ശ്ര​ദ്ധ​യും ജാ​ഗ്ര​ത​യും ന​ഷ്ട​മാ​കു​ക​യും ചെ​യ്യും. അ​തി​നാൽ​ത്ത​ന്നെ എ​പ്പോ​ഴും കർ​മ​നി​ര​ത​രാ​യി​രി​ക്കാൻ ധാ​രാ​ളം വെ​ള്ളം കു​ടി​ച്ച് നിർ​ജ​ലീ​ക​ര​ണം ത​ട​യു​ക.

health

 സ​മ​യ​ത്ത് ഉ​റ​ങ്ങാം

ഉ​റ​ക്ക​മി​ല്ലാ​യ്മ ക്ഷീ​ണം മാ​ത്ര​മ​ല്ല പ​ല​വിധ രോ​ഗ​ങ്ങ​ൾ‍​ക്കും കാ​ര​ണ​ക്കാ​ര​നാ​ണ്. ആ​വ​ശ്യ​ത്തി​നു​ള്ള വി​ശ്ര​മം നി​ങ്ങ​ളെ ഊ​ർ‍​ജ​സ്വ​ല​രാ​ക്കു​ക​യും ആ ദി​വ​സം മു​ഴു​വ​ൻ‍ ക​ർ‍​മ​നി​ര​ത​രാ​ക്കു​ക​യും ചെ​യ്യും.

 അ​മി​ത​വ​ണ്ണം അ​ക​റ്റാം
ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മു​ള്ള​തി​ലും അ​ധി​കം ഭാ​രം ഇ​ല്ലാ​യ്‌മ ചെ​യ്യു​ന്ന​തു ത​ന്നെ ക്ഷീ​ണം അ​ക​റ്റാൻ ഉ​ത്തമ മാർ​ഗ​മാ​ണ്. അ​മി​ത​വ​ണ്ണ​മു​ള്ളർ എ​പ്പോ​ഴും ആ​ശ​ങ്കാ​കു​ല​രു​മാ​യി​രി​ക്കും. ശാ​രീ​രിക വ്യാ​യാ​മ​ങ്ങൾ ചെ​യ്യു​ക​യും ആ​ഹാ​രം നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്ന​തു വ​ഴി ശ​രീ​ര​ത്തിൽ അ​ടി​ഞ്ഞു കൂ​ടി​യി​രി​ക്കു​ന്ന കൊ​ഴു​പ്പ് ഇ​ല്ലാ​താ​ക്കു​ക​യും അ​മി​ത​വ​ണ്ണം കു​റ​യ്ക്കു​ക​യും ചെ​യ്യാം.

 അ​ള​വ് കു​റ​ച്ച് ഭ​ക്ഷ​ണം ക്ര​മീ​ക​രി​ക്കാം
ചില ആ​ളു​കൾ ആ​ഹാ​ര​ത്തി​ന്റെ അ​ള​വ് കു​റ​ച്ച് ഇ​ട​യ്‌ക്കി​ടെ ക​ഴി​ക്കാൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ്. ഈ രീ​തി ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ക്ര​മീ​ക​രി​ക്കാൻ ന​ല്ല​താ​ണ്. ഭ​ക്ഷ​ണ​ത്തി​ന്റെ കാ​ര്യ​ത്തിൽ എ​പ്പോ​ഴും ഓർ​ക്കേ​ണ്ട​ത് ഒ​രു ദി​വ​സ​ത്തെ ആ​ഹാ​ര​ത്തിൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് രാ​വി​ലെ ക​ഴി​ക്കു​ന്ന ആ​ഹാ​രം ആ​ണെ​ന്ന​താ​ണ്. രാ​വി​ല​ത്തെ ആ​ഹാ​രം ഒ​രു കാ​ര​ണ​വ​ശാ​ലും ഒ​ഴി​വാ​ക്ക​രു​ത്. കാ​ര​ണം നി​ങ്ങ​ളു​ടെ എ​ന​ർ‍​ജി ലെ​വ​ൽ‍ ക്ര​മീ​ക​രി​ക്കു​ന്ന​ത് ബ്രേ​ക്ഫാ​സ്റ്റ് ആ​ണ്. ഈ അ​ഞ്ചു രീ​തി​കൾ ഒ​ന്നു പിൻ​തു​ടർ​ന്നു നോ​ക്കൂ, ക്ഷീ​ണം പ​മ്പ ക​ട​ക്കുക മാ​ത്ര​മ​ല്ല എ​പ്പോ​ഴും ഊർ​ജ​സ്വ​ല​രാ​യി​രി​ക്കു​ക​യും ചെ​യ്യാം.

health

ക്ഷീ​​​ണം തോ​​​ന്നു​​​ന്ന​​​തി​​​ന് ചില കാ​​​ര​​​ണ​​​ങ്ങൾ ഇതാ...

 ഉ​റ​ങ്ങു​ന്ന​തി​ന് മു​മ്പു​ള്ള ഇ​ല​ക്ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം
ഉ​റ​ങ്ങു​ന്ന​തി​ന് മു​മ്പു​ള്ള ഇ​ല​ക്ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ഉ​റ​ങ്ങു​ന്ന​തി​ന് മു​മ്പ് ടി.​വി കാ​ണു​ക​യോ ലാ​പ്ടോ​പ്പോ ക​മ്പ്യൂ​ട്ട​റോ സ്മാർ​ട്ട്ഫോ​ണോ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രിൽ ഒ​രു​ത​രം സ​മ്മർ​ദം രൂ​പ​പ്പെ​ടു​ന്ന​താ​യി പ​ഠ​ന​ങ്ങൾ പ​റ​യുന്നു. ഇ​തി​ന് ശേ​ഷം ഉ​ട​ൻ‍ ഉ​റ​ങ്ങാൻ‍ കി​ട​ന്നാൽ വർ​ദ്ധി​ച്ച ര​ക്ത സ​മ്മർ​ദം നി​മി​ത്തം ഉ​റ​ക്കം ശ​രി​യാ​കാ​തെ വ​രും. ഉ​റ​ങ്ങു​ന്ന​തി​ന് മൂ​ന്ന് മ​ണി​ക്കൂ​ർ‍ മു​മ്പെ​ങ്കി​ലും ഇവ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് പ​ഠ​ന​ങ്ങൾ പ​റ​യു​ന്ന​ത്.

 സ​മീ​കൃ​താ​ഹാ​ര​ത്തി​ന്റെ അ​ഭാ​വം
ഭാ​രം കു​റയ്​ക്കാ​നും മ​റ്റും ഭ​ക്ഷ​ണം കു​റ​ക്കു​ന്ന​വർ​ക്ക് ക​ടു​ത്ത ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ടാം. റി​ഫൈൻ​ഡ് പ​ഞ്ച​സാ​ര​യും കാർ​ബോ​ഹൈ​ഡ്രേ​റ്റും അ​ട​ങ്ങിയ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​രിൽ ക്ഷീ​ണാ​വ​സ്ഥ വ​ർദ്ധി​ക്കാം. സ​മീ​കൃ​താ​ഹാ​രം മാ​ത്ര​മാ​ണ് ഇ​തി​നു​ള്ള പ്ര​തി​വി​ധി. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും മാം​സ്യ​വും കാർ​ബോ​ഹൈ​ഡ്രേ​റ്റു​മെ​ല്ലാം അ​ട​ങ്ങിയ ഭ​ക്ഷ​ണം ദി​വ​സം മു​ഴു​വൻ നി​ങ്ങ​ളെ ഉൻ​മേ​ഷ​വാ​നാ​യി നി​റു​ത്തു​ന്നു. ദി​വ​സം മൂ​ന്ന് ത​വണ സ​മീ​കൃ​താ​ഹാ​രം ക​ഴി​ക്കു​ക. ഇ​ട​ക്ക് എ​ന്തെ​ങ്കി​ലും കൊ​റി​ക്കാ​നെ​ടു​ത്താ​ലും അ​ത് പോ​ഷക സ​മൃ​ദ്ധ​മാ​യി​രി​ക്കാൻ ശ്ര​ദ്ധി​ക്കു​ക.

 വി​ഷാ​ദം
ക്ഷീ​ണ​ത്തി​നും വി​ശ​പ്പി​ല്ലാ​യ്മ​യ്ക്കും കാ​ര​ണ​മാ​കു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണ് വി​ഷാ​ദം. മ​ന​സി​ലെ നെ​ഗ​റ്റീ​വ് ചി​ന്ത​കൾ‍ ക്ഷീ​ണം വ​ർദ്ധി​പ്പി​ക്കു​കയും ചെ​യ്യും. വി​ഷാ​ദ​രോ​ഗി​കൾ‍ ഡോ​ക്ട​റെ ക​ണ്ട് ചി​കി​ത്‍സ സ്വീ​ക​രി​ക്കു​ക. വ്യാ​യാ​മ​ത്തി​ലൂ​ടെ​യും കൗ​ൺ​‍​സലിം​ഗി​ലൂ​ടെ​യും മാ​ന​സിക നി​ല​യിൽ ‍ മാ​റ്റം വ​രു​ത്താ​നാ​കും. ചില കേ​സു​ക​ളി​ൽ ‍ മാ​ത്രം മ​രു​ന്ന് ക​ഴി​ച്ചാൽ‍ മ​തി​യാ​കും.