twitter

ന്യൂഡൽഹി: ട്വിറ്ററിൽ രാഹുൽ ഗാന്ധിയുടെ ഫോളോവേഴ്സിന്റെ എണ്ണം ഒരു കോടി കവിഞ്ഞു. സാമൂഹ്യമാദ്ധ്യമങ്ങളിൽ തന്നെ പിന്തുടരുന്നവർക്ക് രാഹുൽ നന്ദി അറിയിച്ചു. ഇതോടെ ഏറ്റവും കൂടുതൽ ട്വിറ്റർ ഫോളോവേഴ്സുള്ള കോൺഗ്രസ് നേതാവെന്ന ശശി തരൂരിന്റെ സ്ഥാനം പിന്തള്ളിയാണ് രാഹുൽ മുന്നിലെത്തിയത്. 69 ലക്ഷമാണ് കഴിഞ്ഞവർഷം ശശി തരൂരിന്റെ ട്വിറ്റർ ഫോളോവേഴ്സിന്റെ എണ്ണം.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഏറ്റവും കൂടുതൽ ട്വിറ്റർ ഫോളോവേഴ്സുള്ള ഇന്ത്യൻ രാഷ്ട്രീയ നേതാവ്. 4 കോടി 80 ലക്ഷം ഫോളോവേഴ്സാണ് മോദിക്കുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള രാഷ്ട്രീയനേതാക്കളിൽ മൂന്നാംസ്ഥാനമാണ് മോദിക്കുള്ളത്. യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ (10 കോടി 60 ലക്ഷം), യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (6 കോടി 20 ലക്ഷം) എന്നിവരാണ് മോദിക്ക് മുന്നിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

ട്വിറ്ററിലെ പ്രമുഖ രാഷ്ട്രീയക്കാർ

 ബറാക് ഒബാമ - 10 കോടി 60 ലക്ഷം

 ഡൊണാൾഡ് ട്രംപ് - 6 കോടി 20 ലക്ഷം

 നരേന്ദ്രമോദി - 4 കോടി 80 ലക്ഷം

 കോൺഗ്രസ് നേതാക്കളിൽ ഒന്നാം സ്ഥാനം രാഹുലിന്, തരൂർ രണ്ടാംസ്ഥാനത്ത്