ശ്രീഗനർ: ഭീകരവാദികളെ സഹായിക്കുന്നുവെന്ന് ആരോപിച്ച് കാശ്മീർ വിഘടനവാദി നേതാവ് അസിയ അന്ദ്രാബിയുടെ സ്വത്ത് എൻ.ഐ.എ കണ്ടുകെട്ടി. ശ്രീനഗറിലെ സൗരയിലുള്ള അസിയയുടെ വീടാണ് കണ്ടുകെട്ടിയത്. ഉത്തരവ് അധികൃതർ അസിയയുടെ വീടിന്റെ ഗേറ്റിൽ ഒട്ടിച്ചു.
ദുഖ്താരൻ ഇ മിലാത് എന്ന നിരോധിത സംഘടനയുടെ നേതാവാണ് അസിയ. ഇവരുടെ വീട് ദുഖ്താരൻ ഇ മിലാതിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു എന്നാണ് ആക്ഷേപം.