പ്രായോഗിക/ഡ്രൈവിംഗ് പരീക്ഷ
കാറ്റഗറി നമ്പർ 469/2016 പ്രകാരം ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർമാൻ ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ തസ്തികയിലേക്ക് 18 ന് തിരുവനന്തപുരം, വട്ടിയൂർക്കാവിലുളള സെൻട്രൽ പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ പ്രായോഗിക/ഡ്രൈവിംഗ് പരീക്ഷ (എച്ച് ടെസ്റ്റും, റോഡ് ടെസ്റ്റും) നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ.
അഭിമുഖം
കാറ്റഗറി നമ്പർ 285/2017 പ്രകാരം പട്ടികജാതി, പട്ടികവർഗക്കാരിൽ നിന്നുളള പ്രത്യേക തിരഞ്ഞെടുപ്പിന്റെ ഭാഗമായി പൊലീസ് വകുപ്പിൽ (ആംഡ് പൊലീസ് ബറ്റാലിയൻ) ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി) തസ്തികയിലേക്ക് 19 ന് രാവിലെ 9.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
വകുപ്പ്തല പരീക്ഷാഫലം
ജനുവരി മാസത്തെ വകുപ്പ്തല പരീക്ഷയുടെ ഭാഗമായി നടന്ന സെക്കൻഡ് ക്ലാസ് ലാംഗ്വേജ് ടെസ്റ്റ് ഇൻ മലയാളം (തമിഴ്/കന്നട) പാർട്ട് - എ എഴുത്തുപരീക്ഷയുടെയും, വാചാ പരീക്ഷ പാർട്ട് - ബി യുടെയും ഫലം വകുപ്പ്തല പരീക്ഷാ പ്രൊഫൈലിൽ ലഭിക്കും.
ഒറ്റത്തവണ വെരിഫിക്കേഷൻ
തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 659/2017 പ്രകാരം എക്‌സൈസ് വകുപ്പിൽ ഡ്രൈവർ തസ്തികയിലേക്ക് 19, 20 തീയതികളിൽ തിരുവനന്തപുരം ജില്ലാ ആഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.