1. കർണാടകത്തിലെ രാഷ്ട്റീയ പ്റതിസന്ധി പുതിയ തലത്തിലേക്ക്. മുംബയിലെ ഹോട്ടലിന് മുന്നിൽ ധർണ ഇരുന്ന ഡി.കെ ശിവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. നടപടി, ഹോട്ടലിന് മുന്നിൽ ധർണ അവസാനിപ്പിച്ച് മടങ്ങി പോകണമെന്ന ആവശ്യം ശിവകുമാർ നിരസിച്ചതിനെ തുടർന്ന്. ഹോട്ടൽ പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്റഖ്യാപിച്ചിരുന്നു. സഖ്യ സർക്കാരിൽ നിന്ന് രാജിവച്ച വിമത എം.എൽ.എമാരുമായി ചർച്ചയ്ക്ക് എത്തിയതായിരുന്നു ശിവകുമാർ.
2. പൊലീസ് നടപടി, നാല് മണിക്കൂറോളം ഹോട്ടലിന് മുന്നിൽ ശിവകുമാർ ധർണ നടത്തിയതിന് പിന്നാലെ. കർണാടക സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഗവർണർക്ക് നിവേദനം നൽകിയ ശേഷം രാജ്ഭവനിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ചയും നടത്തി. ഭൂരിപക്ഷമില്ലാത്ത സർക്കാരിന് സഭയിൽ നിൽക്കാനാകില്ലെന്ന് യെദ്യൂരപ്പ. വിശ്വാസ വോട്ടെടുപ്പിന്റെ ആവശ്യമില്ല. കുമാരസ്വാമിയെ അധികാരത്തിൽ തുടരാൻ അനുവദിക്കരുത് എന്നും യെദ്യൂരപ്പ ഗവർണറോട് ആവശ്യപ്പെട്ടു
3. അതിനിടെ, കർണാടകയിലെ വിമത എം.എൽ.എമാർ സുപ്റീംകോടതിയെ സമീപിച്ചു. സ്പീക്കർക്ക് എതിരെ ആണ് എം.എൽ.എമാർ കോടതിയിൽ ഹർജി നൽകിയത്. സ്പീക്കർ ഭരണഘടനാപരമായ ഉത്തരാവിദത്തം നിറവേറ്റുന്നില്ലെന്ന് ആരോപിച്ചാണ് ഹർജി. രാജി സ്വീകരിക്കാതെ നടപടി വൈകിപ്പിക്കുന്നു എന്നും ഹർജിയിൽ പരാമർശം. ൺകർണാടക സർക്കാരിനെ നിലനിർത്താൻ സ്പീക്കർ ഗൂഢാലോചന നടത്തുന്നു ആരോപണം. ഹർജി സുപ്റീംകോടതി നാളെ പരിഗണിക്കും. വിമത എം.എൽ.എമാർ മഹാരാഷ്ട്റ സർക്കാരിന്റെ കസ്റ്റിഡിയൽ എന്ന് കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്റട്ടറി കെ.സി വേണുഗോപാൽ ആരോപിച്ചു. മഹാരാഷ്ട്റ മുഖ്യമന്ത്റിയും സർക്കാരിനെ അട്ടിമറിക്കാൻ ശ്റമിക്കുന്നു എന്നും വേണുഗോപാൽ
4. സംസ്ഥാനത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഘടനമാറ്റം അംഗീകരിച്ച് ഹൈക്കോടതി. എൽ.പി, യു.പി ക്ലാസുകളിലെ ഘടനമാറ്റത്തിൽ തെറ്റില്ലെന്ന് കോടതി. ഒന്ന് മുതൽ അഞ്ച് വരെ ഉള്ള ക്ലാസുകൾ ലോവർ പ്റൈമറി വിഭാഗത്തിലും ആറു മുതൽ എട്ട് വരെയുള്ള ക്ലാസുകൾ അപ്പർ പ്റൈമറി വിഭാഗത്തിലും ആക്കാനാണ് ഹൈക്കോടതിയുടെ അംഗീകാരം കിട്ടിയത്. ജസ്റ്റിസ് ചിതംബരേഷ് അടക്കമുള്ള മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത് കേന്ദ്റ വിദ്യാഭ്യാസ അവകാശ നിയമം അടിസ്ഥാനമാക്കി
5. നേരത്തെ സംസ്ഥാനത്ത് ഒന്ന് മുതൽ നാലുവരെ ലോവർ പ്റൈമറിയും അഞ്ച് മുതൽ ഏഴുവരെയുള്ള ക്ലാസുകൾ അപ്പർ പ്റൈമറിയുമായിരുന്നു. ഇത് ചോദ്യം ചെയ്ത് മാനേജ്‌മെന്റ് പ്റതിനിധികൾ അടക്കം 40ഓളം പേരുടെ ഹർജിയാണ് കോടതി പരിഗണിച്ചത്. കേരളത്തിലെ എൽ.പി, യു.പി ക്ലാസ്സുകളുടെ ഘടനയിലും മാറ്റവും നവീകരണവും വേണമെന്ന് ആയിരുന്നു ഹർജിക്കാരുടെ വാദം
6. ജയിൽ തടവുകാരിൽ നിന്ന് ലഹരി മരുന്നു ആയുധങ്ങളും പിടിച്ചെടുത്ത സംഭവത്തിൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് ശുദ്ധികലശം ആരംഭിച്ചു. മൂന്ന് വർഷത്തിലേറയായി ഒരേ ജയിലിൽ ജോലി ചെയ്തിരുന്ന 150 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. കണ്ണൂരിൽ നിന്ന് 50 പേരെയാണ് മാറ്റിയത്. ജയിൽ ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന നേതാക്കളെയും സ്ഥലം മാറ്റിയിട്ടുണ്ട്. കണ്ണൂർ, തൃശൂർ, വിയ്യൂർ, പൂജപ്പുര സെൻട്റൽ ജയിലുകളിൽ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് തടവുകാരുടെ പക്കൽ നിന്ന് എഴുപതോളം സ്മാർട്ട് ഫോണുകളും കഞ്ചാവും മറ്റും പിടിച്ചെടുത്തിരുന്നു
7. ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ആദ്യമായി രാഹുൽ ഗാന്ധി അമേഠി സന്ദർശിച്ചു. ലക്നൗ എയർപോർട്ടിൽ എത്തിയ രാഹുലിന് വൻ വരവേൽപ്പാണ് നൽകിയത്. മണ്ഡലത്തിലെ പാർട്ടി പ്റവർത്തകരെ രാഹുൽ അഭിസംബോധന ചെയ്യും. ഒന്നര പതിറ്റാണ്ട് കാലം അമേഠിയിൽ എം.പിയായിരുന്ന രാഹുൽ ഇത്തവണ അമ്പത്തിരണ്ടായിരം വോട്ടുകൾക്കാണ് സ്മൃതി ഇറാനിയോട് പരാജയപ്പെട്ടത്.
8. ഒരാളെ മാത്റമേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളൂ എന്നും കൊക്കിന് ജീവനുള്ള കാലത്തോളം കോൺഗ്റസുകാരനായി തന്നെ അറിയപ്പെടും എന്നും ദേവസ്വം ബോർഡ് മുൻ പ്റസിഡന്റ് പ്റയാർ ഗോപാലകൃഷ്ണൻ. ഫേസ്ബുക്കിലാണ് പ്റയാറിന്റെ പ്റതികരണം. ഇന്നുവരെ വഹിച്ച എല്ലാ പദവികളിലേക്കും കൈപിടിച്ച് ഉയർത്തിയത് കോൺഗ്റസ് പാർട്ടി ആണ്. കോൺഗ്റസുകാരൻ എന്ന നിലയിൽ തന്നെ താൻ അറിയപ്പെടും എന്നതിൽ ആർക്കും സംശയം വേണ്ടെന്നും പ്റയാർ ഗോപാലകൃഷ്ണൻ പറഞ്ഞു
9. ഗവർണർ പദവിയിലേക്ക് സാദ്ധ്യത ഉയർത്തി കൊണ്ട് മുൻ വിദേശകാര്യ മന്ത്റി സുഷുമ സ്വരാജ്. മുൻ ലോകസഭാ സ്പീക്കർ സുമിത്റ മഹാരാജനാണ് പരിഗണിക്കപ്പെടുന്ന മറ്റൊരാൾ. കേന്ദ്റമന്ത്റിമായിരുന്ന ഉമാഭാരതി,കൽരാജ് മിശ്റ,ഹിമാചൽ പ്റദേശ് മുഖ്യ മന്ത്റിമാരായിരുന്ന ശാന്തകുമാർ,പ്റംകുമാർ ധുമൽ എന്നിവരും പരിഗണയിലുണ്ട്
10. ഇന്ത്യൻ റെയിൽവേ സ്വകാര്യവത്കരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് കേന്ദ്റ റെയിൽവേ മന്ത്റി പിയുഷ് ഗോയൽ. ലോക്സഭയിലാണ് മന്ത്റി ഇക്കാര്യം അറിയിച്ചത്. രണ്ട് ട്റെയിനുകൾ സ്വകാര്യ മേഖലയ്ക്ക് നടത്താൻ നൽകി എന്ന റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആയിരുന്നു മന്ത്റിയുടെ മറുപടി
11. ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിന് എതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. മൂന്ന് പ്റധാന ബാറ്റ്സ്മാൻമാരുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഒരു റൺ വീതം എടുത്ത് രോഹിത് ശർമ്മ, വിരാട് കോഹ്ലി, കെ.എൽ രാഹുൽ എന്നിവരാണ് പുറത്തായത്. 240 റൺസാണ് ഇന്ത്യയുടെ വിജയലക്ഷ്യം. മഴ മൂലം രണ്ടാം ദിവസത്തേയ്ക്ക് നീണ്ട മത്സരത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് കിവീസ് 239 റണസ് എടുത്തത്