kerala-university
kerala university

യു.ജി. പ്രവേശനം - ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ്

കോളേജ് തല പ്രവേശനം 11, 12 തീയതികളിൽ

ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തി (http://admissions.keralauniversity.ac.in). അലോട്ട്‌മെന്റ് ലഭിച്ചവർ 11, 12 തീയതികളിൽ കോളേജുകളിൽ പ്രവേശനം നേടണം.

കേന്ദ്രീകൃത അലോട്ട്‌മെന്റ് സംവിധാനത്തിലൂടെ ഇതു വരെയും ഒരു കോളേജുകളിലും പ്രവേശനം ലഭിക്കാത്തതും എന്നാൽ ഈ അലോട്ട്‌മെന്റിൽ പുതുതായി അലോട്ട്‌മെന്റ് ലഭിക്കുകയും ചെയ്തവർ യൂണിവേഴ്സിറ്റി ഫീസ് ഓൺലൈനായി ഒടുക്കി അലോട്ട്‌മെന്റ് മെമ്മോ പ്രിന്റെടുത്ത് മെമ്മോയിൽ പറഞ്ഞിരിക്കുന്ന കോളേജിൽ പ്രവേശനം നേടണം.

മൂന്നാം ഘട്ട അലോട്ട്‌മെന്റിന് ശേഷം കോളേജിൽ പ്രവേശനം നേടിയവർ തങ്ങളുടെ ഹയർ ഓപ്ഷനുകളിലേക്ക് ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ചാൽ വീണ്ടും ലോഗിൻ ചെയ്ത് അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യണം. അലോട്ട്‌മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ തീയതി എന്നിവ അലോട്ട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കും. അങ്ങനെയുളളവർ നിർബന്ധമായും ഇപ്പോൾ പ്രവേശനം നേടിയിരിക്കുന്ന കോളേജിൽ നിന്ന് ടി.സി വാങ്ങി പുതുതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടണം. ഇവർ വീണ്ടും യൂണിവേഴ്സിറ്റി ഫീസ് അടയ്‌ക്കേണ്ടതില്ല. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസൽ) സഹിതം മെമ്മോയിൽ പറഞ്ഞിരിക്കുന്ന ദിവസം കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കണം. നിശ്ചിത സമയത്തിനുള്ളിൽ അതത് കോളേജുകളിൽ അഡ്മിഷൻ എടുക്കാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാകുന്നതും അവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിലേക്ക് പരിഗണിക്കുന്നതുമല്ല. പ്രവേശന സമയത്ത് ഹാജരാക്കാനുള്ള രേഖകൾ മുൻകൂട്ടി തയ്യാറാക്കി വയ്ക്കണം. രേഖകൾ ഹാജരാക്കാൻ അധിക സമയം അനുവദിക്കില്ല.

സീറ്റൊഴിവ്

കാര്യവട്ടം കാമ്പസിൽ ഫ്യൂച്ചർ സ്റ്റഡീസ് പഠനവകുപ്പിൽ ഒന്നാം വർഷ എം.എസ് സി ഡേറ്റ സയൻസ് (സി.എസ്.എസ്) 2019-20 പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ രണ്ട് സീറ്റും എസ്.ടി വിഭാഗത്തിൽ ഒരു സീറ്റും ഒഴിവുണ്ട്. അസൽ രേഖകളുമായി 11 ന് രാവിലെ 10.30 ന് ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 - 2305321.


ടൈംടേബിൾ

നാലാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) പരീക്ഷ ടൈംടേബിൾ വെബ്‌സൈറ്റിൽ.

എം.സി.എ നാലാം സെമസ്റ്റർ, എം.സി.എ രണ്ടാം സെമസ്റ്റർ റഗുലർ & സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം ആഗസ്റ്റ് 12, 19 തീയതികളിൽ നടത്താനിരിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എൽ.ഐ.എസ്.സി (2017 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫീസ്

ഒന്നാം സെമസ്റ്റർ എൽ എൽ.എം പരീക്ഷകൾക്കും, അഞ്ചാം സെമസ്റ്റർ എം.ബി.എൽ പരീക്ഷകൾക്കും സെപ്തംബർ 3 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.ബി.എൽ പരീക്ഷകൾക്കും പിഴ കൂടാതെ ആഗസ്റ്റ് 1 വരെയും 50 രൂപ പിഴയോടെ 3 വരെയും 125 രൂപ പിഴയോടെ ആഗസ്റ്റ് 8 വരെയും ഓഫ്‌ലൈനായി സർവകലാശാല ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കണം.

എം.ഫിൽ ഫെലോഷിപ്പ്

എം.ഫിൽ ഫെലോഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ സാദ്ധ്യതാ ലിസ്റ്റ് വെബ്‌സൈറ്റിൽ. പരാതികളുളളവർ 20 നകം വിഭാഗം മേധാവി മുഖാന്തരം സർവകലാശാലയിൽ അറിയിക്കണം.

എൻഡോവ്‌മെന്റ് അവാർഡ് വിതരണം

സർവകലാശാലയുടെ 2011, 2012 വർഷങ്ങളിലെ വിവിധ എൻഡോവ്‌മെന്റ് അവാർഡുകളുടെ വിതരണം 15 ന് രാവിലെ 10.30 ന് സർവകലാശാല സെനറ്റ് ഹാളിൽ നടത്തും. അർഹരായവർ 15 ന് രാവിലെ 9.00 മണിക്ക് സർവകലാശാലയിൽ നിർദ്ദിഷ്ട രേഖകൾ സഹിതം എത്തിച്ചേരണം.

പരീക്ഷാഫലം

യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് കാര്യവട്ടം, എട്ടാം സെമസ്റ്റർ റഗുലർ ബി.ടെക് ഡിഗ്രി (2013 സ്‌കീം - 2015 അഡ്മിഷൻ) ഏപ്രിൽ 2019 ന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓൺലൈനായി 20 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ബി.പി.എഡ് (രണ്ട് വർഷം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.