മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫേനലിൽ ന്യൂസിലാൻഡിനെതിിരെ ഇന്ത്യൻ ബാറ്റിംഗ് നര തകർന്നടിഞ്ഞപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എംഎസ്. ധോണിയെ ഇറക്കാൻ വൈകിയതിൽ സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു. സെമിഫൈനലിൽ 240 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടിരുന്നു. രോഹിത് ശർമ്മ, കെ.എൽ.രാഹുൽ, വിരാട് കോഹ്‌ലി, ദിനേഷ് കാർത്തിക്ക് , ഋഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.
എന്നാൽ ഇതിനിടെ നാലു മുൻനിര വിക്കറ്റുകൾ നഷ്ടമായിട്ടും എം.എസ്. ധോനി ക്രീസിലെത്താതിരുന്നത് ആരാധകരെയും ആശങ്കയിലാക്കി. രോഹിത് ശർമ്മ, കെ.എൽ. രാഹുൽ, വിരാട് കോഹ്ഡലി, എന്നിവർ പുറത്തായിട്ടും ദിനേഷ് കാർത്തിക്കും അതിനു ശേഷം ഹാർദ്ദിക് പാണ്ഡ്യയുമാണ് ക്രീസിലെത്തിയത്.
പരിക്ക് കാരണമെന്നാണ് ധോനി ഇറങ്ങാതിരിക്കുന്നത് എന്നായിരുന്നു ആരാധകരുടെ ധാരണ. കമന്റേറ്റർ ഹര്‍ഷ ഭോഗ്‌ലെയാണ് ഈ സംശയം ആദ്യം പ്രകടിപ്പിച്ചത്. പിന്നാലെ മറ്റുള്ളവർഇത് ഏറ്റെടുത്തു. മത്സരത്തിനിടെ പലപ്പോഴും ധോണിയെ സ്‌ക്രീനിൽ കാണിക്കുകയും ചെയ്തിരുന്നു.
Dhoni? Injured? Should be here otherwise.
— Harsha Bhogle (@bhogleharsha) July 10, 2019
അതേസമയം മഴ പെയ്താൽ ഡെക്ക്‌വർത്ത് ലൂയിസ് നിയമം ഉപയോഗത്തിൽ വരാൻ സാദ്ധ്യതയുണ്ടെങ്കിൽ അതിനനുസരിച്ച് സ്‌കോർ ഉയർത്തുന്നതിനായാണ് ധോണിക്ക് മുൻപ് പാണ്ഡ്യയെ ഇറക്കിയതെന്നും ചിലർവാദിച്ചു. പക്ഷേ ഋഷഭ് പന്തിന്റെ വിക്കറ്റ് വീണതോടെ അഭ്യൂഹങ്ങളെല്ലാം അസ്ഥാനത്താക്കി ധോണി ക്രീസിലെത്തി.