തിരുവനന്തപുരം: കോർ‌പറേഷന്റെ സ്‌മാർട്ട് സിറ്റി പദ്ധതിപ്രകാരം പാളയം മാർക്കറ്റ് നവീകരണം, സ്‌മാർട്ട്‌ റോഡ്‌ ഫേസ് -2, ഫേസ് - 3, ട്രാഫിക് സുരക്ഷ, കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നീ പ്രവൃത്തികൾക്കായി 392.14 കോടി രൂപ അടങ്കൽ വരുന്ന പദ്ധതികൾക്ക് അംഗീകാരം നൽകി. തിരുവനന്തപുരം സ്‌മാർട്ട് സിറ്റി ലിമിറ്റഡ് കമ്പനി ഡയറക്ടർ ബോർഡിലേക്ക് എൽ.എസ്.ജി.ഡി അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിന് പുനർനിയമനം നൽകുന്നതിന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണനെ നാമനിർദ്ദേശം ചെയ്യുന്നതിനും ഡയറക്ടർ ബോർഡ് ശുപാർശ ചെയ്‌തിട്ടുണ്ട്. സ്വതന്ത്ര ഡയറക്ടർമാരായി കെ.എസ്.ഇ.ബി ചെയർമാൻ, ട്രിഡ ചെയർമാൻ, പി.ഡബ്ളിയു.ഡി സെക്രട്ടറി എന്നിവരെ നാമനിർദ്ദേശം ചെയ്യുന്നതിനും തീരുമാനിച്ചു.

പദ്ധതികളും തുകയും

-------------------------------

 പാളയം മാർക്കറ്റിൽ നാലു നിലകളുള്ള പുതിയ കെട്ടിട സമുച്ചയത്തിന് 113.61 കോടി രൂപ

 നഗരത്തിലെ ട്രാഫിക് സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിന് 48.64 കോടി രൂപ

 സ്മാർട്ട്‌റോഡ് (ഫേസ്-2) നവീകരിക്കുന്നതിന് 117.62 കോടി രൂപ

 പ്രധാന റോഡുകൾ നവീകരിക്കുന്നതിന് 112.27കോടി രൂപ