worldcup

മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്രിൽ ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യ പൊരുതി തോറ്റു. ഇതോടെ ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായി. ഹാർദിക് പാണ്ഡ്യ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും പരിശ്രമം വിഫലമായി. 59 ബോളിൽ 77 റൺസെടുത്താണ് ജഡേജ പുറത്തായത്. മത്സരത്തിൽ ധോണി- ജഡേജ കൂട്ടുകെട്ട് ആരാധകർക്ക് പ്രതീക്ഷ നൽകിയെങ്കിലും അവസാനം കൈവിട്ടു പോകുകയായിരുന്നു. നാലു വീതം സിക്സും ബൗണ്ടറിയും സഹിതം 77 റൺസെടുത്ത ജഡേജയെ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ കെയ്ൻ വില്യംസൻ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. 50 റൺസെടുത്ത ധോണി റണ്ണൗട്ടായി. മുൻനിര ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 49.1 ഓവറിൽ എല്ലാവരും പുറത്തായതോടെ ഇന്ത്യ 221 റൺസ് തികച്ചു. ഇതോടെ ന്യൂസിലൻഡ് ഫൈനലിലേക്ക് യോഗ്യത നേടി.

240 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തകർച്ചയോടെയാണ് തുടങ്ങിയത്. 100 തികയ്ക്കുന്നതിനിടെ ഹാർദിക് പാണ്ഡ്യയടക്കം 32 (63 പന്തിൽ) ഇന്ത്യയ്ക്ക് ആറ് വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായി. രോഹിത് ശർമയാണ് ആദ്യം പുറത്തായത്. സ്കോർ ബോർഡിൽ 24 റൺസ് എത്തുമ്പോഴേയ്ക്കും ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണർമാരായ രോഹിത് ശർമ (നാലു പന്തിൽ ഒന്ന്), ലോകേഷ് രാഹുൽ (ഏഴു പന്തിൽ ഒന്ന്), ക്യാപ്റ്റൻ വിരാട് കോലി (ആറു പന്തിൽ ഒന്ന്), ദിനേഷ് കാർത്തിക് 25 പന്തിൽ ആറ്) റിഷഭ് പന്ത് (56 പന്തിൽ 32)എന്നിവരാണ് ആദ്യം പുറത്തായത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 239 റൺസെടുത്തത്. ന്യൂസീലൻഡ് ഇന്നിംഗ്സിലെ ശേഷിച്ച 23 പന്തിൽ 28 റൺസാണ് പിറന്നത്. റോസ് ടെയ്ലർ (90 പന്തിൽ 74), ടോം ലാഥം (11 പന്തിൽ 10), മാറ്റ് ഹെന്റി (രണ്ടു പന്തിൽ ഒന്ന്) എന്നിവരാണ് ഇന്നു പുറത്തായത്. മിച്ചൽ സാന്റ്നർ (ആറു പന്തിൽ ഒൻപത്), ട്രെന്റ് ബോൾട്ട് (മൂന്നു പന്തിൽ മൂന്ന്) എന്നിവർ പുറത്താകാതെ നിന്നു. ഓപ്പണർമാരായ മാർട്ടിൻ ഗ്ര്രപിൽ (14 പന്തിൽ ഒന്ന്), ഹെന്റി നിക്കോൾസ് (51 പന്തിൽ 28), ക്യാ്ര്രപൻ കെയ്ൻ വില്യംസൻ (95 പന്തിൽ 67), ജിമ്മി നീഷം (18 പന്തിൽ 12), കോളിൻ ഗ്രാൻഡ്‌ഹോം (10 പന്തിൽ 16) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലൻഡിന് ഇന്നലെ നഷ്ടമായത്. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ 10 ഓവറിൽ 43 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചെഹൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.