തിരുവനന്തപുരം: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ.സി.ഡി.സി, ന്യൂഡൽഹി) നടത്തുന്ന, വനിതകൾക്കായുള്ള (പ്രായ പരിധിയില്ല) മോണ്ടിസോറി വിദ്യാഭ്യാസ അദ്ധ്യാപന പരിശീലന കോഴ്‌സുകളുടെ ഈവർഷ ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

സർട്ടിഫിക്കറ്ര് ഇൻ ഇന്റർനാഷണൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത: എസ്.എസ്.എൽ.സി), ഡിപ്ളോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത: പ്ളസ് ടു), അഡ്വാൻസ്ഡ് ഡിപ്ളോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത: രണ്ടുവർഷ ടി.ടി.സി/ രണ്ടുവർഷ പി.പി.ടി.ടി.സി), പോസ്‌റ്ര് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത: ഏതെങ്കിലും ബിരുദം) എന്നിവയാണ് കോഴ്‌സുകൾ.

റെഗുലർ, ഹോളിഡേ, ഡിസ്‌റ്റൻസ് ബാച്ചുകളിൽ പഠിക്കാൻ സൗകര്യമുണ്ട്. അദ്ധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് പകുതി ഫീസ് ആനുകൂല്യം ലഭിക്കും. എല്ലാ താലൂക്കുകളിലും പ്രധാന ടൗണുകളിലും പഠന കേന്ദ്രങ്ങളുണ്ട്. വിവരങ്ങൾക്ക് : 98468 08283