മാഞ്ചസ്റ്റർ : രവീന്ദ്രജഡേജയുടെയും ധോണിയുടെയും പോരാട്ടം പാഴായപ്പോൾ ന്യൂസിലാൻഡിനെതിരെ 18 റൺസിനാണ് ഇന്ത്യ തോൽവി സമ്മതിച്ചത്. ലോകകപ്പ് സെമിയിൽ തുടക്കത്തിൽ തകർന്നടിഞ്ഞ ഇന്ത്യ അവസാനം മത്സരത്തിലേക്ക് തിരിച്ചുവരുന്നതാണ് കണ്ടത്. ഹാർദിക് പാണ്ഡ്യ പുറത്തായ പുറത്തായ ശേഷം ക്രീസിൽ ഒത്തുചേർന്ന് ധോണി - ജഡേജ സഖ്യം പടുത്തുയർത്തിയ 116 റൺസ് കൂട്ടുകെട്ട് ഇന്ത്യയെ ഫൈനലിലെത്തിക്കും എന്നായിരുന്നു ആരാധകർ കരുതിയത്. എന്നാൽ ജഡേജ പുറത്തായത് പിന്നാലെ ആ മോഹം ധോണിയിലേക്ക് മാറ്റി ആരാധക കാത്തിരുന്നു. സിക്സർ പറത്തി ആരാധകരുടെ പ്രതീക്ഷകൾക്ക് ധോണി ചിറകുകളും നൽകി.
48ാം ഓവർ എറിഞ് ലോക്കി ഫെര്‍ഗൂസനെ ആദ്യ പന്തിൽ തന്നെ സിക്സർ അടിച്ച് ധോണി തുടങ്ങുകയും ചെയ്തു. എന്നാൽ ആ ഓവറിലെ മൂന്നാംപന്തിൽ നിർഭാഗ്യം മാർട്ടിൻ ഗുപിടിലിന്റെ കൈകകളിലൂടെ ഇന്ത്യയെ തേടിയെത്തി. ഡബിൾ എടുക്കാനുള്ള ധോണിയുടെ ശ്രമം റണ്ണൗട്ടിൽ കലാശിച്ചു. മാർട്ടിൻ ഗുപ്ടിൽ ദൂരെ നിന്ന് എറിഞ്ഞ ത്രോ നേരിട്ട് വിക്കറ്റിൽ കൊണ്ടതാണ് ധോണിയുടെയും ഇന്ത്യയുടെയും കണക്കുകൂട്ടൽ തെറ്റിച്ചത്. അതോടെ ഇന്ത്യയുടെ പോരാട്ടവും അവസാനിച്ചു.
ന്യൂസീലൻഡിനെതിരെ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് പത്തോവർ എത്തും മുൻപു തന്നെ നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായിരുന്നു. 31 ഓവറിനു മുന്‍പ് ആറാം വിക്കറ്റും നഷ്ടമായി. ഓപ്പണർമാരായ രോഹിത് ശർമ (1), കെ.എൽ. രാഹുൽ (1), ക്യാപ്റ്റൻ വിരാട് കോഹ്‌ലി (1), ദിനേഷ് കാര്‍ത്തിക് (6), ഋഷഭ് പന്ത് (32), ഹാർദിക് പാണ്ഡ്യ (32) എന്നിവരാണ് പുറത്തായത്.
നേരത്തെ ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 239 റൺസാണ് നേടിയത്. മഴ കാരണം ചൊവ്വാഴ്ച്ച നിറുത്തിവെച്ച മത്സരം റിസർവ് ദിനമായ ബുധനാഴ്ച പുനഃരാരംഭിക്കുകയായിരുന്നു.
WHAT A MOMENT OF BRILLIANCE!
— ICC (@ICC) July 10, 2019
Martin Guptill was 🔛🎯 to run out MS Dhoni and help send New Zealand to their second consecutive @cricketworldcup final! #CWC19 pic.twitter.com/i84pTIrYbk