കൊച്ചി: ഐ ലീഗിലെ കഴിഞ്ഞ സീസണിലെ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട ബിലാൽ ഖാൻ ഹുസൈൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക്. 194 സെന്റി മീറ്റർ ഉയരമുള്ള ഉത്തർപ്രദേശ് സ്വദേശിയായ ബിലാൽ ഖാൻ നേരത്തേ ഗോകുലം കേരള എഫ്.സിയിലും കളിച്ചിട്ടുണ്ട്. പൂനെ സിറ്റി എഫ്.സി, ചച്ചിൽ ബ്രദേഴ്സ് , സാൽഗോക്കർ, റിയൽ കാശ്മീ എന്നീ ക്ലബുകളിൽ ഇരുപത്തിനാലുകാരനായ ബാലിൽ ഖാൻ നേരത്തേ കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്രേഴ്സുമായി കരാറിലൊപ്പിടാനായത് സ്വപ്നസാക്ഷാത്കാരമാണെന്നും ക്ലബിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പരമാവധി ശ്രമിക്കുമെന്നും ബിലാൽ ഖാൻ പറഞ്ഞു.