jadeaj

മാഞ്ചസ്റ്റർ: ന്യൂസിലാൻഡ് ബൗളിംഗ് നിരയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ ഇന്ത്യയെ തകർച്ചയുടെ വക്കിൽ നിന്ന് കൈപിടിച്ചുയർത്തിയ പോരാട്ടമായിരുന്നു രവീന്ദ്ര ജഡേജയുടെത്. ധോണിയുമായി ചേർന്ന് ജഡേജ പടുത്തുയർത്തിയ കൂട്ടുകെട്ട് ഇന്ത്യക്ക് അവസാനഘട്ടത്തിൽ വിജയപ്രതീക്ഷ നൽകിയിരുന്നു. 18 റൺസിനായിരുന്നു ഇന്ത്യയുടെ പരാജയം.

മുൻനിര ബാറ്റ്സ്മൻമാരായ രോഹിത് ശർമ്മ,​ കെ.എൽ.രാഹുൽ,​ വിരാട് കോഹ്‌ലി എന്നിവർ ഒരു റൺസെടുത്ത് മടങ്ങിയപ്പോൾ യുവതാരങ്ങളായ ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയും 32 റൺസ് നേടി. പിന്നിടാണ് ധോണിയും ജഡേജയും ഒത്തുചേർന്നത്. 59 പന്തുകളില്‍ നിന്നും നാല് സിക്‌സും നാല് ഫോറുമടക്കം 77 റൺസാണ് ജഡേജ അടിച്ചെടുത്തത്. ഒരു വശത്ത് ധോണി സിംഗിളുകളിലൂടെ സ്‌ട്രൈക്ക് മാറിയപ്പോൾ മറുവശത്ത് ജഡജേ തകർത്തടിക്കുകയായിരുന്നു.

എന്നാല്‍ സ്‌കോർ 208 ലെത്തി നിൽക്കെ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണിന്റെ ക്യാച്ചിൽ ജഡേജ പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അസ്തമിച്ചു. തൊട്ടു പിന്നാലെ തന്നെ ഗപ്റ്റിലിന്റെ ഡയറക്ട് ത്രോയിൽ ധോണിയും പുറത്തായതോടെ ഇന്ത്യയുടെ ലോകകപ്പ് മോഹം അവസാനിച്ചു.

ലോകകപ്പിലെ രണ്ടാമത്തെ മത്സരം മാത്രമാണ് ജഡേജ ഇന്ന് കളിച്ചത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീൽഡിലെ പ്രകടനം കൊണ്ടും മികച്ച പ്രകടനമായിരുന്നു ജഡേജയുടേത്. ഈ ലോകകകപ്പിൽഏറ്റവും കൂടുതൽ റൺസ് സേവ് ചെയ്ത ഫീൽഡറും ജഡേജയാണ്. വൻ തകർച്ചയിൽ നിന്നും ഇന്ത്യയെ കൈപിടിച്ചുയർത്തിയ ജഡേജയുടെ പ്രകടനത്തെ അഭിനന്ദിക്കുകയാണ് ക്രിക്കറ്റ് ലോകം.

Unbelievable effort to stage a fight back from 90 for 6!! Well done @msdhoni and @imjadeja 👏.. #ICCWorldCup2019

— Ashwin Ravichandran (@ashwinravi99) July 10, 2019

Really proud the way our boys played, Rohit 4 his record breaking 5 centuries,Bumrah bein d spear head of our attack,Virat 4 leading us all d way till here. nd d young guns Pant, KL n also to Jadeja 4 d way he played today. Chin up boys , we are proud of u.🇮🇳 🇮🇳 #bleedblueforever

— Dhanush (@dhanushkraja) July 10, 2019

India did not bat well enough to reach the final. A resilient effort by Jadeja & Dhoni. They almost brought India back into the game.
So a big upset, New Zealand goes through to final, India knocked out. #INDvsNZ #CWC19 #semifinal

— Shoaib Akhtar (@shoaib100mph) July 10, 2019

This would have been one of the greatest comebacks and wins in cricket history Jaddu had taken us across. Still, this remains one of the greatest fightbacks witnessed in recent memory. Full power @imjadeja. You're in every starting 11 going forward brother.

— Siddharth (@Actor_Siddharth) July 10, 2019