കേരളത്തിൽ അടുത്ത കാലത്തായി പ്രിയമേറിവരുന്ന ഒരു കൃഷി മാതൃകയാണ് പോത്ത് വളർത്തൽ. കറുപ്പിന്റെ അഴകണിഞ്ഞ് വരിവരിയായി നിൽക്കുന്ന പോത്തുകുട്ടൻമാർ കർഷകന്റെ മടസഞ്ചി നിറയ്ക്കുന്ന കാഴ്ചയാണ് ഈ അടുത്ത കാലത്തായി കേരളത്തിൽ കണ്ടുവരുന്നത്. കൊല്ലത്തിന്റെ കിഴക്കൻ മലയോരത്ത് ഭാരതിയപുരം ശ്രീയിൽ രാജീവിന് 100ഓളം വരുന്ന പോത്തുകളുണ്ട്. റബ്ബർ തോട്ടത്തിലാണ് അവർ വളർന്നു വരുന്നത്. കാണാം രാജീവിന്റെ വിശേഷങ്ങൾ.
വീഡിയോ