ലണ്ടൻ : ലോക ഒന്നാം നമ്പർടെന്നിസ് താരം നൊവാക്ക് ജോക്കോവിച്ച് വിംബിൾഡൺ ടെന്നിസിന്റെ സെമി ഫൈനലിലെത്തി. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ നൊവാക്ക് 6-4, 6-0, 6-2 ന് 21-ാം സീഡ് ഡീഗോ ഗോഫിനെ കീഴടക്കി. കഴിഞ്ഞ ദിവസം നടന്ന വനിതകളുടെ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ സെറീനെ വില്യംസ്, സ്ട്രൈക്കോവ, സിമോണ ഹാലെപ്പ്, ഏകാതറിന സ്വിറ്റോളിന എന്നിവർ വിജയം നേടിയിരുന്നു.