cricket-country-

ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനൽ പോരാട്ടത്തിൽ ന്യൂസിലാൻഡിനോട് 18 റൺസിന് തോറ്റ് ഇന്ത് ഫൈനൽ കാണാതെ പുറത്തായ വാർത്തയുടെ ഞെട്ടലിലാണ് ഇന്ത്യൻ ആരാധകർ. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിൽ ഇന്ത്യയുടെ പോരാട്ടം അവസാനിക്കുമ്പോൾ ചില മികച്ച പ്രകടനങ്ങൾ ബാക്കി വച്ചാണ് അവർ മടങ്ങുന്നത്. അവസാന മത്സരത്തിൽ രവീന്ദ്ര ജഡേജയും ധോണിയും പോരാട്ടവീര്യമടക്കം. ഇംഗ്ലണ്ടിൽ ഇന്ത്യയുടെ എല്ലാ മത്സരത്തിനും ആതിഥേയ രാജ്യമെന്ന പോലെയായിരുന്നു കാണികളുടെ ഒഴുക്ക്. ഒരുപക്ഷേ ഇംഗ്ലണ്ടിലെ കാണികളെക്കാൾ കൂടുതൽ. ഇംഗ്ലണ്ടിൽ നിന്ന് ക്രിക്കറ്റ് ഇന്ത്യൻ ഉപഭൂണ്ഡത്തിലെത്തുമ്പോൾ ക്രിക്കറ്റിന് മറ്റെവിടെയും ഇല്ലാത്ത ഒരു പദവി ലഭിക്കുന്നു.

പ്രശാന്ത് കിഡംബിയുടെ 'ക്രിക്കറ്റ് കൺട്രി (CRICKET COUNTRY)' പറയുന്നതും ഇന്ത്യയുടെ ക്രിക്കറ്റ് അഭിനിവേശത്തിന്റെ ചരിത്രത്തെക്കുറിച്ചാണ്. ഇംഗ്ലീഷ് കവി എഡ്മണ്ട് ബ്ലണ്ടന്റെ 1944ലെ പുസ്തകത്തിൽ നിന്നാണ് ക്രിക്കറ്റ് കൺട്രി എന്ന പേര് തന്റെ പുസ്തകത്തിന് പ്രശാന്ത് കിഡംബി കടമെടുത്തിരിക്കുന്നത്. ബ്ലെണ്ടന്റെ പുസ്തകം ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ഓർമ്മകളിലൂടെയുള്ള യാത്രയാണെങ്കിൽ ഇന്ത്യയെന്ന ഇന്നത്തെ ക്രിക്കറ്റ് രാജ്യത്ത് നിന്നുള്ള കഥയാണ് പ്രശാന്ത് കിഡംബി പറയുന്നത്.

യഥാർത്ഥത്തിൽ ഈ പുസ്തകം പറയുന്നത് ചരിത്രത്തിന്റെ മാറാലകൾക്കുള്ളിൽ മറഞ്ഞുകിടന്ന ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തെക്കുറിച്ചാണ്. പറയപ്പെടാതെ എഴുതപ്പെടാതെ പോയ ഇന്ത്യയുടെ ആദ്യത്തെ ക്രിക്കറ്റ് ടീമിനെക്കുറിച്ചാണ്. ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ടീം രൂപികരിച്ചതും 1911ൽ അവർ നടത്തിയ ഇംഗ്ലണ്ട് ടൂറുമാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. തന്റെ നിരന്തരമായ ഗവേഷണങ്ങളിലൂടെയാണ് ഇതിലേക്കുള്ള വിവരങ്ങൾ ഗ്രന്ഥകർത്താവ് ശേഖരിച്ചത്.

1800 കളുടെ അവസാനത്തിൽ ബോംബെയിൽ നിന്നാണ് ഈ കഥ ആരംഭിക്കുന്നത്. പാഴ്സി സമുദായക്കാരാണ് എലൈറ്റ് ക്ലാസുകാർക്കിടയിലെ കളിയെന്നറിയപ്പെട്ടിരുന്ന ക്രിക്കറ്റിനെ ഇന്ത്യക്ക് പരിചയപ്പെടുത്തിയത്. ബോംബെയിൽ അന്നത്തെ സായിപ്പൻമാരോട് ക്രിക്കറ്റ് കളിക്കാനുള്ള അവരുടെ ശ്രമങ്ങളൊന്നും ഫലിച്ചിരുന്നില്ല. പക്ഷേ തോറ്റുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. അവർക്ക് അവരുടേതായ വഴികളുണ്ടായിരുന്നു. സ്വന്തമായി ഒരു ക്രിക്കറ്റ് മൈതാനം നേടിയാണെങ്കിലും തങ്ങളുടെ കൊളോണിയൽ യജമാനൻമാരോട് തുല്യരാണെന്ന് തെളിയിച്ചു.

1886ലും 1888 ലും ഇംഗ്ലണ്ടിലേക്ക് രണ്ടുപര്യടനങ്ങൾ നടത്തി. ഒന്നിൽപ്പോലും വിജയിച്ചില്ലെങ്കിലും ഭാവിയിലേക്കുള്ള വിത്തിടലായിരുന്നു അത്.

തുടർന്നാണ് ഇന്ത്യക്കായി ഒരു ക്രിക്കറ്റ് ടീമെന്ന ആശയം അവർ മുന്നോട്ടുവയ്ക്കുന്നത്. “ഇന്ത്യൻ ബിസിനസുകാർ, നാട്ടാുരാജാക്കൻമാരും രാജകുമാരൻമാരും,​ ബ്രിട്ടിഷ് ഗവർണർമാരുടെയും മറ്റ് ഓഫീസുകളിലെയും ഇന്ത്യൻ ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ, സൈനികർ, പ്രൊഫഷണൽ പരിശീലകർ എന്നിവരുൾപ്പെടുന്ന ഒരു ടീമിനാണ് അവർ രൂപം നൽകിയത്. ടീം രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ആദ്യവട്ടം പരാജയപ്പെട്ടിരുന്നു. സമുദായിക പ്രാതിനിധ്യത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളായിരുന്നു അവയ്ക്ക് കാരണം. അക്കാലത്ത് ബോംബെയിലെ ക്രിക്കറ്റ് ക്ലബ്ബികൾ പലതും സാമുദായിക തലത്തിൽ സംഘടിപ്പിക്കപ്പെട്ടതായിരുന്നു. സാമുദായിക തലത്തിൽ സംഘടിപ്പിക്കപ്പെടുന്നു.

ഈ ടീമിനെ ഒരുമിച്ച് നിർത്താനുള്ള പോരാട്ടവും കളിയുടെ വിവിധ തന്ത്രങ്ങളും പുസ്തകത്തിൽ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ ക്രിക്കറ്റ് കളിക്കാരിലൊരാളായ കെ.എസ്. രഞ്ജിത്സിംഗിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കാനായി ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം ആത് ആവർത്തിച്ചു നിരസിച്ചു. തന്നെ ഒരു ഇംഗ്ലീഷ് ക്രിക്കറ്ററായിട്ടായിരുന്നു അദ്ദേഹം കണ്ടിരുന്നത്. നപ്രധാനമായും സ്വയം ഒരു ഇംഗ്ലീഷ് ക്രിക്കറ്റ് കളിക്കാരനായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്.നവനഗർ സിംഹാസനത്തിന്റെ ഉടമഅവകാശി അന്ന പദവിയും അദ്ദേഹം കാത്തുസൂക്ഷിക്കാൻ ആഗ്രഹിച്ചിരുന്നു.

രചയിതാവ് പറയുന്നതുപോലെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മതത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തതായിരുന്നു ആ ഇന്ത്യൻ ടീം. ആറ് പാഴ്സികൾ, മൂന്ന് മുസ്ലീങ്ങൾ, അഞ്ച് ഹിന്ദുക്കൾ, രണ്ട് ദളിതർ ഉൾപ്പെടെയായിരുന്നു ടീം അംഗങ്ങൾ.. പട്യാല മഹാരാജാവായ 19 കാരനായ ഭൂപീന്ദർ സിംഗായിരുന്നു ടീംക്യാപ്ടൻ. ഭൂപീന്ദർ സിംഗിന്റെ ഉജ്ജ്വല ജീവതരീതിയെക്കുറിച്ചുള്ള വിവരണം പുസ്തകത്തെ മികച്ച വായനാനുഭവമാക്കുന്നു.

ക്രിക്കറ്റ് കൺട്രി ഒരു ക്രിക്കറ്റ് പുസ്തകമല്ല. മാച്ച് റിപ്പോർട്ടുകൾ പറയുന്നതിനെക്കാൾ ഇന്ത്യൻ ക്രിക്കറ്റിനെ ഇന്നത്തെ രൂപത്തിലെത്തിച്ച സാഹചര്യങ്ങളെക്കുറിച്ചും അവയുടെ ചരിത്രത്തിലൂടെയും ഉള്ള സഞ്ചാരമാണ് പുസ്തകം പറയുന്നത്.

cricket-country

സ്വദേശി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലും കൊളോണിയൽ അധികാരത്തിനെതിരായ വിപ്ലവകരമായ പോരാട്ടത്തിലും ഇടയിലായിരുന്നു ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം. 1911ലെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ലണ്ടന്റെ മനോഹരമായ ഒരു ചിത്രവും രചയിതാവ് വരയ്ക്കുന്നു.

ആ ഇന്ത്യൻ ടീമിൽ അറിയപ്പെടാതെ പോയ ബി. ജയറാം, കെ. ശേഷാചാരി, ആർ‌.പി മെഹർ‌ഹോംജി എന്നിവരുടെ ജീവിതത്തെക്കുറിച്ച് ആഴത്തിൽ അന്വേഷിക്കാൻ ഈ പുസ്തകം നമ്മെ പ്രേരിപ്പിക്കുന്നു. പെൻഗ്വിൻ,​ വൈകിംഗ് ആമ് പുസ്കത്തിന്റെ പ്രസാധകർ. വില 699 രൂപ.