india

മാഞ്ചസ്റ്റർ: ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിനോട് 18 റൺസിന് തോറ്റതിന് പിന്നാലെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കൽ വാർത്തകളോട് പ്രതികരിച്ച് വിരാട് കൊഹ്ലി. ലോകകപ്പിന് ശേഷമുള്ള വെസ്റ്റിഇൻഡീസ് പര്യടനവുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനിടെയാണ് കൊഹ്ലി ഇക്കാര്യത്തോട് പ്രതികരിച്ചത്.

ലോകകപ്പിനുശേഷം ഇന്ത്യ വെസ്റ്റ് ഇൻഡീസിലേക്ക് പോവുകയണല്ലോ, ധോണിയുടെ ഭാവി പരിപാടികളെക്കുറിച്ച് പലകാര്യങ്ങളും പുറത്തുവരുന്നുണ്ട്. അദ്ദേഹം ഇതേക്കുറിച്ച് താങ്കളോടോ ടീമിനോടോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഭാവികാര്യങ്ങളെക്കുറിച്ച് ധോണി ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു കൊഹ്ലിയുടെ മറുപടി. കൂടാതെ

ഇന്നത്തെ മത്സരത്തിൽ ധോണിയെ ഏഴാമനായി ഇറക്കാനുള്ള തീരുമാനത്തെയും കൊഹ്ലി ന്യായീകരിച്ചു. കഴിഞ്ഞ ഏതാനും മത്സരങ്ങളായി ധോണിയെ ഏൽപ്പിച്ച റോൾ ഫിനിഷറുടേതാണെന്നും അതിനാലാണ് അദ്ദേഹത്തെ ഏഴാം നമ്പറിൽ ഇറക്കിയതെന്നും കൊഹ്ലി പറഞ്ഞു.

അതേസമയം, ധോണിയെ ഏഴാമനായി ഇറക്കിയതിനെതിരെ മുൻ ഇന്ത്യൻ താരം സച്ചിൻ ടെൻഡുൽക്കർ രംഗത്തെത്തി. ധോണി അഞ്ചാം നമ്പറിൽ ബാറ്ര് ചെയ്യിക്കണമായിരുന്നെന്ന് സച്ചിൻ പറഞ്ഞു. ഇതോടൊപ്പം ധോണിയെ പിന്തുണച്ച് മുൻ നായകൻ സൗരവ് ഗാംഗുലിയും രംഗത്തെത്തി. ഇന്ത്യയുടെ പരാജയത്തിന് കാരണക്കാരൻ ധോണിയല്ലെന്ന് ഗാംഗുലി പറഞ്ഞു.