child-protect-team

കോഴിക്കോട്: ഹൃദയവാൽവിന് തകരാറുള്ള രണ്ടുദിവസം പ്രായമുള്ള കുഞ്ഞുമായി കാഞ്ഞങ്ങാട് നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ആംബുലൻസ് യാത്രതിരിച്ചു. ഉദുമ സ്വദേശി നാസർ - മുനീറ ദമ്പതികളുടെ കുഞ്ഞിനെയാണ് ബുധനാഴ്ച രാത്രിയോടെ കാഞ്ഞങ്ങാട് നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നത്. രാത്രി 9.20-നാണ് ആംബുലൻസ് കാഞ്ഞങ്ങാട് നിന്ന് തിരിച്ചത്.

അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചതിനെതുടർന്നാണ് കുഞ്ഞുമായി ശ്രീചിത്രയിലേക്ക് ആംബുലൻസ് തിരിച്ചത്.

കെ.എൽ. 60 ജെ. 7739 നമ്പർ ആംബുലൻസിലാണ് കുഞ്ഞിനെ കൊണ്ടുപോകുന്നതെന്നും ഗതാഗതം സുഗമമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും ചൈൽഡ് പ്രൊട്ടക്ട് ടീം കേരള കാസർകോട് ജില്ലാ ഭാരവാഹികൾ അഭ്യർത്ഥിച്ചു.