ജയസൂര്യയെ നായകനാക്കി രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന തൃശൂർ പൂരം ജൂലായ് 15ന് തൃശൂരിൽ ആരംഭിക്കും.സിനിമയിൽ പ്രതിനായക വേഷത്തിൽ എത്തുന്നത് ശെന്തിൽ കൃഷ്ണയാണ്. സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി തിരക്കഥാകൃത്താവുന്ന സിനിമ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്നു.
സംഗീതം ഒരുക്കുന്നതും രതീഷാണ്. മുപ്പതു ദിവസത്തെ ഷൂട്ടിംഗാണ് പ്ളാൻ ചെയ്തിട്ടുള്ളത്. പ്രകാശ് വേലായുധനാണ് കാമറ.തൃശൂർ പൂരത്തിന്റെ അന്ന് തേക്കിൻക്കാട്ടിൽ സിനിമയുടെ ടൈറ്റിൽ ലോഞ്ച് അണിയറ പ്രവർത്തകർ നടത്തിയിരുന്നു. ഒക്ടോബറിൽ തൃശൂർ പൂരം തിയേറ്ററിൽ എത്തും.ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത് സിനിമയാണിത്.പുണ്യാളൻ അഗർബത്തീസിനുശേഷം തൃശൂർ ഭാഷയിൽ ഒരുങ്ങുന്ന ജയസൂര്യ സിനിമ എന്ന പ്രത്യേകത കൂടിയുണ്ട്.