ഇരുപത്തിയെട്ടുവർഷം മുൻപ് ചിത്രീകരിച്ച മോഹൻലാലിന്റെ അഭിമന്യു എന്ന ചിത്രത്തിലെ രാമായണ കാറ്റേ എൻ നീലാംബരി കാറ്റേ... എന്ന ഹിറ്റ് ഗാനത്തിന്റെ റീമിക്സുമായി ഒരു ന്യൂ ജനറേഷൻ ചിത്രം ഒരുങ്ങുന്നു. രജീഷ് ലാൽ വംശ സംവിധാനം ചെയ്യുന്ന'ക" എന്ന ചിത്രത്തിലാണിത്. നീരജ് മാധവും പ്രിയാവാര്യരുമാണ് ഈ ഗാനരംഗത്തിൽ അഭിനയിക്കുന്നത്. പ്രിയാവാര്യർ ഈ ഗാനഗരംഗത്തിൽ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ. ഫ്ളെയർ സതീഷാണ് ഇതിന്റെ കോറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയിയാണ് സംഗീതം ഒരുക്കുന്നത്.
പ്രിയദർശൻ സംവിധാനം ചെയ്ത അഭിമന്യുവിലെരാമായണകാറ്റേ എന്ന ഗാനത്തിന് ഈണം പകർന്നത് രവീന്ദ്രനാണ്. ഗാനരചന നിർവഹിച്ചത് കൈതപ്രം. എം.ജി. ശ്രീകുമാറും ചിത്രയുമാണ് ഗാനം ആലപിച്ചത്.
മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവനിലും പഴയ ഏതാനും ഹിറ്റുഗാനങ്ങളുടെ റീമിക്സുകൾ അവതരിപ്പിക്കുന്നുണ്ട്.