തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന ഡിയർ കോമ്രേഡ് എന്ന സിനിമയുടെ ട്രെയിലർ പുറത്തിറക്കി. താരത്തിന്റെ നേരത്ത പുറത്തിറങ്ങിയ ഹിറ്റ് സിനിമ അർജുൻ റെഡ്ഡിയിലെ ദൃശ്യങ്ങളെ അനുസ്‌മരിപ്പിക്കുന്ന വിധം ചൂടൻ രംഗങ്ങളും തകർപ്പൻ ഫൈറ്റ് സീനുകളും നിറഞ്ഞതാണ് ട്രെയിലർ. വിദ്യാർത്ഥി നേതാവായാണ് വിജയ് ദേവരകൊണ്ട ചിത്രത്തിലെത്തുന്നത്. കോളേജ് പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ നേരത്തെ പുറത്തിറങ്ങിയ ടീസറും ചൂടൻ രംഗങ്ങൾ കൊണ്ട് വിവാദത്തിലായിരുന്നു.
വിജയ് ദേവേരക്കൊണ്ടയും രശ്മികയും ഒരുമിച്ചഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഡിയർ കോമ്രേഡ്. ഭരത് കമ്മ സംവിധാനം ചെയ്യുന്ന ഡിയർ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളിൽ പുറത്തിറങ്ങും. ജൂലായ് 26നാണ് റിലീസ്.