1. കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ ഇന്നു തന്നെ തീരുമാനം എടുക്കണം എന്ന് സുപ്രീംകോടതി. എം.എല്‍.എമാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണം. സ്പീക്കറെ എം.എല്‍.എമാര്‍ക്ക് ആറ് മണിക്ക് നേരിട്ട് കാണാന്‍ ആവും. രാജി അറിയിക്കാന്‍ എം.എല്‍.എമാര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും സുപ്രീംകോടതി. മുംബയില്‍ തങ്ങുന്ന പത്ത് വിമത എം.എല്‍.എമാരുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്
2. രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ണാടകത്തില്‍ മാരത്തണ്‍ ചര്‍ച്ചകള്‍. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കുമാരസ്വാമി, കെ.സി വേണുഗോപാലുല്‍, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കെ.പി.സി.സി അധ്യക്ഷന്‍ ഗുണ്ടുറാവുവു , ഡി.കെ ശിവകുമാര്‍ തുടങ്ങിയവര്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. കുമാരസാമി രാജിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ല എന്ന് ഡി.കെ. ശിവകുമാര്‍. അതേസമയം, 107 പേരുടെ പിന്തുണയുമായി സര്‍ക്കാര്‍ രൂപീകരിയ്ക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി
3. സംസ്ഥാന നേതാക്കള്‍ ഇന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണും. കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യ സര്‍ക്കാറിന്റെ പിന്തുണ നൂറ് പേരായി കുറഞ്ഞ സാഹചര്യത്തിലാണ് അടിയന്തര ചര്‍ച്ച. പാര്‍ട്ടിയുമായി പ്രശ്നങ്ങളില്ലെങ്കിലും രാജി കാര്യത്തില്‍ നിലപാട് മാറ്റാന്‍ സാധിയ്ക്കില്ലെന്ന് മുംബയിലുള്ള എം.എല്‍.മാര്‍ പറഞ്ഞു കഴിഞ്ഞു. പുറത്തുള്ള എം.എല്‍.എമാരില്‍ പരമാവധി എട്ടു പേരുടെയെങ്കിലും പിന്തുണ ലഭിച്ചെങ്കില്‍ മാത്രമെ സര്‍ക്കാറിന് മുന്നോട്ടു പോകാന്‍ സാധിയ്ക്കു
4. അയോധ്യ ഭൂമി തര്‍ക്ക കേസ് പരിഗണിക്കുന്നത് 25 ലേക്ക് മാറ്റി സുപ്രീംകോടതി. നടപടി, കേസില്‍ സുപ്രീംകോടതി മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കണം എന്ന നിരീക്ഷണത്തോടെ. പ്രശ്ന പരിഹാരം മധ്യസ്ഥ ചര്‍ച്ചയിലൂടെ സാധ്യം എന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. മധ്യസ്ഥ സമിതിയെ വിമര്‍ശിക്കേണ്ടത് ഇല്ല എന്ന് സുന്നി വിഭാഗവും കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് കേസ് 25ലേക്ക് മാറ്റിയത്
5. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് അയോധ്യ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥ സമിതി രൂപീകരിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്. എഫ്.എം.ഐ ഖലീഫുള്ള, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു, യോഗാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. അയോധ്യ ഭൂമി തര്‍ക്ക വിഷയത്തില്‍ മൂന്നംഗ സമിതി ഇടക്കാല റപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അയോധ്യയിലെ തര്‍ക്ക ഭൂമിയായ 2.77 ഏക്കര്‍ നിര്‍മ്മോഹി അഘാഡ, സുന്നി വഖഫ് ബോര്‍ഡ്, രാമ ജന്മ ഭൂമി ന്യാസ് എന്നിവര്‍ക്ക് തുല്യമായി വീതിക്കണമെന്ന 2010 ലെ അലഹബാദ് ഹൈക്കോടതി വിധി പുന പരിശോധിക്കുന്നതിന്റെ ഭാഗമായാണ് കോടതി സമതിയെ നയോഗിച്ചത്.
6. ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും കാറിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത വകുപ്പ്. ആദ്യ ഘട്ടത്തില്‍ ബോധവത്കരണം നടത്താനാണ് തീരുമാനം.സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഗതാഗത സെക്രട്ടറി കഴിഞ്ഞ ദിവസമാണ് ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും കാറിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കണം എന്ന് ആവശ്യപ്പെട്ട് ഗതാഗത കമ്മിഷണര്‍ക്ക് കത്ത് അയച്ചത്.
7. കോടതി ഉത്തരവ് പാലിക്കാത്തവര്‍ക്ക് പരിരക്ഷ നല്‍കില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനികളുടെ കടുത്ത നിലപാട് എടുത്തിരുന്നു. എന്നാല്‍ തീരുമാനം ധൃതിയില്‍ നടപ്പാക്കിയാല്‍ പ്രതിക്ഷേധത്തിന് ഇടയാകുമെന്ന വിലയിരുത്തലിലാണ് ആദ്യഘട്ടത്തില്‍ ബോധവത്കരണം നടത്താന്‍ ഗതാഗത വകുപ്പിന്റെ തീരുമാനം.
8. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലീസിനെ പ്രതിക്കൂട്ടില്‍ ആക്കി കൂടുതല്‍ തെളിവുകള്‍ പുറത്ത്. രാജ്കുമാറിനെ പീരുമേട് ആശുപത്രിയില്‍ എത്തിച്ചത് മരിച്ച ശേഷം എന്ന് ക്രൈംബ്രാഞ്ചിന് ആശുപത്രി സൂപ്രണ്ടിന്റെ മൊഴി. ആശുപത്രിയില്‍ എത്തിച്ച ശേഷം ആയിരുന്നു രാജ് കുമാര്‍ മരിച്ചത് എന്നായിരുന്നു ജയില്‍ അധികൃതരുടെ വാദം. കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിച്ചേക്കും