1. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് സി.പി.ഐ നിര്‍വാഹക സമിതിയില്‍ വിമര്‍ശനം. നെടുങ്കണ്ടം ഉരുട്ടികൊലയില്‍ സര്‍ക്കാരിന് എതിരെ നടത്തിയ പ്രസ്താവന അനുചിതമെന്ന് നിര്‍വാഹക സമിതിയില്‍ വിമര്‍ശനം. നെടുങ്കണ്ടം ഉരുട്ടികൊലയില്‍ ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടി നിറുത്തി കെ.കെ ശിവരാമന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു
2. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ താന്‍ പ്രതികരിക്കുന്നത് സി.പി.ഐ സംസ്ഥാന സെക്രട്ടറി അറിഞ്ഞു കൊണ്ടു തന്നെ എന്ന് കെ.കെ. ശിവരാമന്‍ കേരളകൗമുദി ഫ്ളാഷിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. അതിനെ രണ്ടായി ചിത്രീകരിക്കുന്നത് ശുദ്ധ മര്യാദകേട്. സി.പി.ഐ സംബന്ധിച്ചിടത്തോളം ശിവരാമന്‍ പറയുന്നതാണ് ഇടുക്കി ജില്ലാ ഘടകത്തിന്റെ അഭിപ്രായം. കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയേയും ആഭ്യന്തര വകുപ്പിനേയും വിമര്‍ശിക്കുന്ന സി.പി.ഐ, കോണ്‍ഗ്രസിനും യ.ഡി.എഫിനും ഒപ്പം ചേര്‍ന്ന് സമരം ചെയ്യുന്നത് ആയിരുന്നു നല്ലത് എന്ന് മന്ത്രി എം.എം.മണി പ്രസ്താവന നടത്തിയിരുന്നു. ഇതിന് മറുപടി ആയാണ് കെ.കെ. ശിവരാമന്റെ പ്രതികരണം
3. സ്വന്തം പാര്‍ട്ടിയും ഇടതുപക്ഷവും ചെയ്യേണ്ടത് എന്താണ് എന്ന് എം.എം.മണിക്ക് വ്യക്തത ഇല്ല. ഒരാളെ കസ്റ്റഡിയില്‍ വച്ച് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയവരെ പട്ടും വളയും നല്‍കി സ്വീകരിക്കാന്‍ ആവില്ല. എം.എം.മണിയോട് വ്യക്തി വിരോധം ഇല്ല. സംസ്ഥാനത്തിന്റെ അംഗീകൃത പൊലീസ് നയത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നെടുങ്കണ്ടയില്‍ സംഭവിച്ചത്. ഇക്കാര്യത്തില്‍ ആദ്യം നടപടി എടുക്കേണ്ടത് എസ്.പിക്ക് എതിരെ. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാണ്. കയ്യേറ്റ വിഷയങ്ങളില്‍ സി.പി.ഐ ഇപ്പോഴത്തെ കടുത്ത നിലപാട് തന്നെ തുടരും എന്നും കേരള കൗമുദി ഫ്ളാഷിന് നല്‍കിയ അഭിമുഖത്തില്‍ കെ.കെ. ശിവരാമന്‍ പറഞ്ഞു
4. സംസ്ഥാനത്ത് വരുന്ന എല്ലാ ദിവസങ്ങളിലും പരക്കെ മഴ ഉണ്ടാകും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴ ഉണ്ടാകും എന്ന് മുന്നറിയിപ്പില്ല. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ സംസ്ഥാനത്ത് 510.2 മില്ലി ലിറ്റര്‍ മഴ ആണ് പെയതത്. 890.9 മില്ലീ മീറ്റര്‍ ആയിരുന്നു ലഭിക്കേണ്ടി ഇരുന്നത് എന്ന് കാലാവസ്ഥാ കേന്ദ്രം. 56 ശതമാനം മഴയുടെ കുറവാണ് ഇടുക്കി ജില്ലയില്‍ മാത്രം ഉണ്ടായത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തിരുവനന്തപുരത്താണ്. ഇവിടെ 23 ശതമാനത്തിന്റെ കുറവ് ഉണ്ടായതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
5. മഹാരാജാസ് കോളേജില്‍ അഭിമന്യു സ്മാരകം നിര്‍മ്മിച്ച സംഭവത്തെ വിമര്‍ശിച്ച് ഹൈക്കോടതി. കോളേജിനകത്ത് പ്രതിമ സ്ഥാപിക്കുന്നത് ഔദ്യോഗിക നയത്തിന്റെ ഭാഗമാണോയെന്നും ,ഗവേണിംഗ് കൗണ്‍സിലിന് കോളേജിനുള്ളില്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവാദം നല്‍കാന്‍ കഴിയുമോ എന്നും വാദത്തിനിടെ ഹൈക്കോടതി അരാഞ്ഞു. മരിച്ചു പോയവര്‍ക്കെല്ലാം സ്മാരകം വേണമെന്ന നിലപാട് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. ക്യാംപസിനുള്ളില്‍ സ്മാരകം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നോ എന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു.
6. വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോകസഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി. കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി. വയനാട്ടിലെ കര്‍ഷക ആത്മഹത്യകളെ പറ്റി ലോക്സഭയില്‍ സംസാരിക്കുന്നതിന് ഇടെയാണ് കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം നീട്ടണമെന്ന് വയനാട് എം.പിയായ രാഹുല്‍ ആവശ്യപ്പെട്ടത്.
7. നക്ഷത്ര ഹോട്ടലുകളില്‍ കള്ള് വില്‍ക്കാന്‍ അനുമതി നല്‍കാമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി.കള്ള് വ്യവസായ മേഖലയെ സംരക്ഷിക്കണം എന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. ഇതിന്റെ കൂടി ഭാഗമായാണ് സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളില്‍ കള്ള് കൂടി വില്‍ക്കാന്‍ അനുമതി നല്‍കുമെന്ന് പറഞ്ഞത്. ബാര്‍ ഹോട്ടല്‍ ലൈസന്‍സുള്ള ആര്‍ക്കും ഇതിനായി അപേക്ഷിക്കാം. അവര്‍ക്കെല്ലാം കള്ള് വില്‍ക്കാനുള്ള അനുമതി നല്‍കും എന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
8. വൈദ്യുതി വിലവര്‍ധനവിന് പിന്നാലെ മലയാളികളെ പ്രതിസന്ധിയിലാക്കി പച്ചക്കറിയുടെയും വില കൂടുന്നു്. പത്തു രൂപക്ക് കിട്ടിയിരുന്ന തക്കാളിയുടെ വില 30 രൂപയിലെത്തി. 85 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് ഇപ്പോള്‍ 190 രൂപ കൊടുക്കണം. മുരിങ്ങക്കായ, പച്ചമാങ്ങ, കാബേജ്, വെള്ളരി, കാരറ്റ് തുടങ്ങിയ പച്ചക്കറികളുടേയും വില വര്‍ധിച്ചു. ഓണം ആകുമ്പോഴേക്കും വില ഇനിയും ഉയരുമെന്നാണ് കരുതുന്നത്. ഇഞ്ചിയും തക്കാളിയും മഹാരാഷ്ട്രയിലേക്ക് കൂടുതലായി കയറ്റി അയക്കേണ്ടി വന്നതും തമിഴ്നാട്ടിലെ വരള്‍ച്ചയുമാണ് വില കൂടാന്‍ കാരണം.
9. ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം നേടി സംസ്ഥാനത്തെ പൊലീസ് ട്രോളന്മാര്‍. പ്രവര്‍ത്തന മികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ പുരസ്‌കാരം ആണ് കേരള പൊലീസിലെ ട്രോളന്മാര്‍ക്ക് ലഭിച്ചത് . കുറ്റാന്വേഷണം, ക്രമസമാധാനം തുടങ്ങി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വരെയുള്ള വിവിധ മേഖലകളില്‍ കഴിഞ്ഞ വര്‍ഷം മികവ് പുലര്‍ത്തിയവര്‍ക്കുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. ക്രിയാത്മകമായ നവമാദ്ധ്യമ ഇടപെടലിലൂടെ പൊലീസ് പൊതുജന ബന്ധം ശക്തിപ്പെടുത്തുവാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം.
10. ഒരു കലോമീറ്റര്‍ ഓടാന്‍ ഇനി 50 പൈസ മാത്രം, കേരളം ഇ വാഹനങ്ങളുടെ നാടാകും. ഇനി ഇന്ധന വിലയെ ഭയക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള നീംജി എന്ന ഇലക്ട്രിക് ഒട്ടോറിക്ഷകളുടെ നിര്‍മ്മാണം ആരംഭിച്ചു. ഒരു കിലോമീറ്റര്‍ ഓടാന്‍ 50 പൈസ മാത്രമാണ് കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ചിലവ്. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡാണ് കേരള നീംജി എന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നിര്‍മ്മിക്കുന്നത്