പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) മേയ് 2019 (സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ സിവിൽ എൻജിനിയറിംഗ് ബ്രാഞ്ച് കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരത്തും മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ച് ഗവൺമെന്റ് എൻജിനിയറിംഗ് കോളേജ് ബാർട്ടൺഹിൽ, ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗ്, കൊല്ലം കേന്ദ്രങ്ങളിൽ 18 ന് നടക്കും.
പരീക്ഷാ രജിസ്‌ട്രേഷൻ
ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.ബി.എ 2009 സ്‌കീം - മേഴ്സിചാൻസ് പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. 2009, 2010 അഡ്മിഷൻ ഓഫ്‌ലൈനായും 2011, 2012, 2013 അഡ്മിഷൻ ഓൺലൈനായും രജിസ്റ്റർ ചെയ്യണം.
ടൈംടേബിൾ
റഗുലർ ബി.ടെക് നാലാം സെമസ്റ്റർ (2013 സ്‌കീം) കോഴ്സ് കോഡിൽ വരുന്ന ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് (2013 സ്‌കീം) രണ്ട്, നാല് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പിഴ കൂടാതെ 22 വരെയും പിഴയോടെ 29 വരെയും അപേക്ഷിക്കാം.
സമ്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ വകുപ്പ് രണ്ടാം സെമസ്റ്റർ ബി.എ/ബി.എസ് സി മലയാളം, ഹിന്ദി, മാത്തമാറ്റിക്സ് ക്ലാസുകൾ കാര്യവട്ടം കാമ്പസിലും ബി.എ/ബി.എസ് സി ഇംഗ്ലീഷ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഹിസ്റ്ററി ക്ലാസുകൾ പാളയം എസ്.ഡി.ഇയിലും 13 മുതൽ ആരംഭിക്കും. നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് ക്ലാസുകൾ 13 മുതൽ കാര്യവട്ടം കാമ്പസിലേക്ക് മാറ്റി.
പൂർവ വിദ്യാർത്ഥി സംഗമം
സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ 13 ന് രാവിലെ 10 മണിക്ക് പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു. ഈ വകുപ്പിൽ പഠന ഗവേഷണം നടത്തിയിട്ടുളള എല്ലാ പൂർവ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് താൽപര്യപ്പെടുന്നു.
യു.ജി/പി.ജി പ്രവേശനം:
കമ്മ്യൂണിറ്റി ക്വോട്ട ലിസ്റ്റ്
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ യു.ജി കമ്മ്യൂണിറ്റി ക്വോട്ട അഡ്മിഷനുള്ള ലിസ്റ്റ് http://admissions.keralauniversity.ac.inൽ. പ്രവേശനം ആഗ്രഹിക്കുന്നവർ ഏകജാലക സംവിധാനം വഴി സമർപ്പിച്ച കമ്മ്യൂണിറ്റി ക്വോട്ട അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ടും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പും 15, 16 തീയതികളിൽ കമ്മ്യൂണിറ്റി ക്വോട്ടയിൽ ഓപ്ഷൻ നൽകിയിട്ടുള്ള കോളേജുകളിൽ സമർപ്പിക്കണം. 17ന് കമ്മ്യൂണിറ്റി ക്വോട്ട അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. റാങ്ക്ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ 18, 19, 20 തീയതികളിൽ കോളേജുകളിൽ അഡ്മിഷൻ നടക്കും. അപേക്ഷകൾ സർവകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല.