ഓ മൈ ഗോഡിന്റെ നൂറ്റി അൻപതാമത് എപ്പിസോഡാണ് ഈ വാരം സംപ്രേക്ഷണം ചെയ്തത്. മാഗസീന് വേണ്ടി ഫോട്ടോ ഷൂട്ടിന് എന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ മലയാള സിനിമയിലെ നായിക മെറീന മൈക്കിളിന് പണി കൊടുത്തതാണ് ഈ സ്പെഷ്യൽ എപ്പിസോഡിന്റെ പ്രത്യേകത.
നായികയ്ക്ക് പണി കൊടുത്ത ശേഷം നൂറ്റി അൻപതിന്റെ സെലിബ്രേഷനിൽ മുഖ്യ അതിഥിയാക്കുകയായിരുന്നു. സ്പെഷ്യലിൽ ഓ മൈ ഗോഡിന്റെ മുഴുവൻ ആർട്ടിസ്റ്റുകൾക്കും ചാനൽ ഡിപ്പാർട്ടുമെൻസ് ഹെഡ്സിനും ഉപഹാരം നൽകി.