news

1. കർണാകത്തിലെ കോൺഗ്റസ് എം.എൽ.എമാർക്ക് പാർട്ടിയുടെ വിപ്പ്. നാളെ മുതൽ ചേരുന്ന നിയമസഭ സമ്മേളനത്തിൽ ഹാജരാകാനാണ് വിപ്പ്. ധനകാര്യ ബിൽ പാസാക്കുന്ന ചർച്ചയിൽ പങ്കെടുത്തില്ലെങ്കിൽ അയോഗ്യരാക്കും എന്നും മുന്നറിയിപ്പ്. അതേസമയം കർണാടകയിലെ രാഷ്ട്റീയ നാടകം ക്‌ളൈമാക്സിലേക്ക്. രാജിവച്ച വിമത എം.എൽ.എമാർ കർണാടക വിധാൻ സഭയിലെത്തി. നേതാക്കൾ ഉടൻ തന്നെ സ്പീക്കറെ കാണും. രാജിയിൽ തീരുമാനം എടുക്കാൻ കൂടുതൽ സമയം തേടി സ്പീക്കർ സുപ്റീം കോടതി സമീപിച്ചു എങ്കിലും സ്പീക്കറുടെ അപേക്ഷ പരമോന്നത കോടതി നാളത്തേക്ക് മാറ്റുക ആയിരുന്നു. രാജിക്കാര്യത്തിൽ ഒറ്റ ദിവസം കൊണ്ട് തീരുമാനം എടുക്കാനാകില്ല.
2. രാജി സ്വമേധയാ ആണോ സമ്മർത്തിന് വഴങ്ങിയാണോ എന്നും പരിശോധിക്കണം. ഉത്തരവ് ഭരണഘടനാ വിരുദ്ധം എന്നും സഭാ ചട്ടങ്ങൾ പ്റകാരം ഇത് പരിശോധിക്കേണ്ടത് തന്റെ ഉത്തരവാദിത്തം ആണെന്നും ആയിരുന്നു സ്പീക്കറുടെ വാദം. ഭരണ പ്റതിസന്ധി നിലനിൽക്കുന്നതിനിടെ രാജി ആവശ്യത്തിൽ നിലപാട് അറിയിച്ച് മുഖ്യമന്ത്റി എച്ച്.ഡി കുമാരസ്വാമി. കർണാടകയിൽ സഖ്യസർക്കാരിന് ഭൂരിപക്ഷം ഉണ്ട്. രാജിവയ്‌ക്കേണ്ട സാഹചര്യം ഇല്ല. 2008-ൽ സമാന സാഹചര്യം ഉണ്ടായിട്ടും യെദ്യൂരപ്പ രാജിവച്ചില്ല. സഖ്യസർക്കാർ അധികാരത്തിൽ തുടരുമെന്നും കുമാരസ്വാമി
3. അതിനിടെ, 107 പേരുടെ പിന്തുണയുമായി സർക്കാർ രൂപീകരിയ്ക്കാനുള്ള ശ്റമത്തിലാണ് ബി.ജെ.പി. സംസ്ഥാന നേതാക്കൾ ഇന്ന് ദേശീയ അധ്യക്ഷൻ അമിത് ഷായെ കാണും. കോൺഗ്റസ് ജെ.ഡി.എസ് സഖ്യ സർക്കാറിന്റെ പിന്തുണ നൂറ് പേരായി കുറഞ്ഞ സാഹചര്യത്തിലാണ് അടിയന്തര ചർച്ച. പുറത്തുള്ള എം.എൽ.എമാരിൽ പരമാവധി എട്ടു പേരുടെയെങ്കിലും പിന്തുണ ലഭിച്ചെങ്കിൽ മാത്റമെ സർക്കാറിന് മുന്നോട്ടു പോകാൻ സാധിയ്ക്കൂ. അതേസമയം ഗോവയിലെ പത്ത് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. ജെ.പി നഡ്ഡ എം.എൽ.എമാർക്ക് പാർട്ടിയിൽ അംഗത്വം നൽകി.
4. കടലാക്റമണം പ്റതിരോധിച്ച് തീരമേഖലയെ സംരക്ഷിക്കുന്നതിന് ഓഫ്‌ഷോർ ബ്റേക്ക് വാട്ടർ നടപ്പാക്കും എന്ന് മുഖ്യമന്ത്റി പിണറായി വിജയൻ. ശാസ്ത്റീയമായി വിജയമാണ് എന്ന് തെളിഞ്ഞതാണ് ഈ സംവിധാനം. കടൽ ആക്റമണത്തിന് ഇര ആവുന്നവർക്കായി താല്ക്കാലിക പുനരധിവാസ കേന്ദ്റങ്ങൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കും എന്ന് മുഖ്യമന്ത്റി പറഞ്ഞു. തീര സംരക്ഷണവുമായി ബന്ധപ്പെട്ട് നിയമസഭാ മന്ദിരത്തിൽ ചേർന്ന സംസ്ഥാനത്തെ തീരമേഖലയിലെ എം.എൽ.എ മാരുടെ യോഗത്തിൽ സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്റി.


5. പുലിമുട്ടുകൾ നിർമിക്കുന്നതിന് ആവശ്യമായ കരിങ്കല്ലിന്റെ ക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. നിലവിൽ കല്ലിടുന്നതിന്റെ നിരക്ക് കുറവാണെന്നത് പരിശോധിച്ച് അതിൽ മാറ്റം വരുത്തുന്നത് ആലോചിക്കും. കടലാക്റമണം സംബന്ധിച്ച് ശാസ്ത്റീയമായി പഠിക്കും. തീരപ്റദേശത്തു നിന്ന് 100ൽ ഏറെപ്പേരെ ഒന്നിച്ചു മാറ്റി താമസിപ്പിക്കേണ്ട സാഹചര്യത്തിൽ ഒരു പാക്കേജായി സ്ഥലം കണ്ടെത്തി പുനരധിവാസം നടപ്പാക്കുന്നത് പരിഗണിക്കും.
6. തീരപ്റദേശത്തെ കൈയേറ്റം തടയുന്നതിന് വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്റവർത്തിക്കണം. തുടർ നടപടികൾക്കും വിവിധ വകുപ്പുകളുടെ ഏകോപനത്തിനും സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്റി പറഞ്ഞു. യോഗത്തിൽ സ്പീക്കർ പി. ശ്റീരാമകൃഷ്ണൻ, മന്ത്റിമാരായ കെ.കൃഷ്ണൻകുട്ടി, പി.തിലോത്തമൻ, കടന്നപ്പള്ളി രാമചന്ദ്റൻ, എ.കെ. ശശീന്ദ്റൻ, കെ.ടി.ജലീൽ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു
7. ഗൃഹോപകരണ വിതരണ രംഗത്ത് ഉപഭോക്താക്കളുടെ വിശ്വാസം നേടിയ പിട്ടാപ്പള്ളിൽ ഏജൻസീസിന്റെ പുതിയ ഷോറൂം പാലക്കാട് പ്റവർത്തനമാരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താൾക്കായി പ്റത്യേക സമ്മാന പദ്ധതിയും സംഘടിപ്പിച്ചിരുന്നു. ഷോറൂം സന്ദർശിച്ചവർക്ക് ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ ട്റോളി ബാഗ് സമ്മാനമായി നൽകി. 7000 രൂപക്ക് എൽ. ഇ. ഡി ടിവി. ഗൃഹോപകരണങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവും, കോമ്പോ ഓഫറും, ഫിനാൻസ് പർച്ചേസുക്കൾക്ക് ക്യാഷ് ബാക്ക് ഓഫറും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഗൃഹോപകരണങ്ങൾക്കും എക്സ്റ്റൻഡഡ് വാറന്റിയും, പലിശരഹിത തവണാ വായ്പാ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ഈ ഓഫറുകളെല്ലാം പിട്ടാപ്പള്ളിൽ ഏജൻസീസിന്റെ കേരളത്തിലെ 28 നഗരങ്ങളിലെ 40 ഷോറൂമുകളിൽ ലഭിക്കുമെന്ന് പിട്ടാപ്പള്ളിൽ ഗ്റൂപ്പ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പള്ളിൽ അറിയിച്ചു.
8.കൊച്ചി മരടിലെ അനധികൃത ഫാളാറ്റുകൾ പൊളിക്കണം എന്ന് സുപ്റീംകോടതി. ജസ്റ്റിസ് അരുൺമിശ്റ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി, ഫ്ളാറ്റ് നിർമ്മാതാക്കൾ നൽകിയ പുനപരിശോധനാ ഹർജികൾ തള്ളിക്കൊണ്ട്. മരടിലെ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കണമെന്ന വിധിക്കെതിരെ ആണ് ഉടമകൾ പുനപരിശോധന ഹർജികൾ സമർപ്പിച്ചത്. വിധിക്കെതിരായ റിട്ട് ഹർജികൾ നേരത്തെ ഇതേ ബെഞ്ച് തന്നെ തള്ളിയിരുന്നു
9. ഹർജികൾ തുറന്ന കോടതിയിൽ കേൾക്കണം എന്നും ിധിയിൽ പിഴവുണ്ടെന്നും ആയിരുന്നു ഫ്ളാറ്റുടമകളുടെ വാദം. തീരദേശ നിയമം ലംഘിച്ചാണ് നിർമ്മാണം എന്ന, തീരദേശ പരിപാലന അതോറിറ്റിയുടെ കണ്ടത്തലിനെയും ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. ആൽഫ വെഞ്ചേഴ്സ് പ്റൈവറ്റ് ലിമിറ്റഡ്, ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് ആന്റ് ഡെവലപ്പേഴ്സ്, ജെയിൻ ഹൗസിംഗ് ആന്റ് കൺസ്ട്റക്ഷൻ ലിമിറ്റഡ്, ഗോൾഡൻ കായലോരം റസിഡന്റസ് അസോസിയേഷൻ, കെ.വി. ജോസ് എന്നിവരാണ് ഹർജിക്കാർ
10.ഓർത്തഡോക്സ് യാക്കോബായ സഭാ തർക്കം പരിഹരിക്കാൻ യാക്കാേബായ സഭാ നേതൃത്വവുമായി മന്ത്റിസഭാ ഉപസമിതി ചർച്ച നടത്തി. മന്ത്റി ഇ പി ജയരാജന്റെ നേതൃത്വത്തിലുള്ള ഉപസമിതിയാണ് ചർച്ച നടത്തിയത്. യുഹാന്നോൻ മാർ മിലിത്തിയോസ്, ഡോ ഗീവർഗീസ് മാർ കൂറിലോസ് , ഡോ കുര്യാക്കോസ് മാർ തെയോഫിലോസ് തുടങ്ങിയവർ പങ്കെടുത്തു .