kangana-ranaut

ഏതാനും ദിവസം മുൻപാണ് തന്റെ 'ജഡ്‌മെന്റൽ ഹേ ക്യാ' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണവേളയിൽ ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകനെ ബോളിവുഡ് നടി കങ്കണ കങ്കണ രനാവത്ത് അപമാനിക്കുന്നതും അത് വിവാദമാകുന്നതും. സംഭവത്തിന് ശേഷം താൻ മാദ്ധ്യമപ്രവർത്തകർ പങ്കെടുക്കുന്ന പരിപാടികളുടെ ഭാഗമാകില്ലെന്നും അവരുടെ ചോദ്യങ്ങൾക്ക് താൻ ഉത്തരം നൽകില്ലെന്നും കങ്കണ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ മാധ്യമപ്രവർത്തകർക്കെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. മാദ്ധ്യമപ്രവർത്തകരെ ദേശദ്രോഹികളെന്നും, പത്താം ക്ലാസ് തോറ്റവരെന്നും, വൃത്തികെട്ടവരെന്നുമാണ് കങ്കണ വിശേഷിപ്പിച്ചിരിക്കുന്നത്.

Here’s a vidoe message from Kangana to all the media folks who have banned her, P.S she has got viral fever hence the heavy voice 🙂...(contd) pic.twitter.com/U1vkbgmGyq

— Rangoli Chandel (@Rangoli_A) July 11, 2019

ദേശദ്രോഹികളായ മാദ്ധ്യമപ്രവർത്തകരെ വിലയ്ക്ക് വാങ്ങാനായി ലക്ഷങ്ങൾ ചിലവാക്കേണ്ട കാര്യമില്ലെന്നും അതിനായി വെറും 60 രൂപ മാത്രം മുടക്കിയാൽ മതിയെന്നുമാണ് കങ്കണ പറയുന്നത്. തന്നെ കൂട്ടം ചേർന്ന് ആക്രമിക്കാനാണ് അവർ ശ്രമിക്കുന്നത്. അവർ വിചാരിച്ചാൽ തന്നെ തകർക്കാനാകില്ല. അതിനായി അവർ കഷ്ടപ്പെടേണ്ട. തന്നെ അവർ ബഹിഷ്കരിക്കണം. പക്ഷെ അത് കാരണം അവരെ തന്നെയാണ് കഷ്ടപ്പെടുക. താൻ ഒരിക്കലും ഈ വിഷയത്തിൽ മാപ്പ് പറയില്ല. മാധ്യമപ്രവർത്തകരുടെ പിന്തുണയിൽ അല്ല താൻ മികച്ച നടിയും ഏറ്റവും കൂടുതൽ പണം വാങ്ങുന്ന നടിയുമായി മാറിയത്. എന്നാൽ ഇവരോടൊപ്പം നല്ല ആൾക്കാരുമുണ്ട്. അങ്ങനെയുള്ള മാദ്ധ്യമപ്രവർത്തകരോട് താൻ നന്ദി പറയുന്നു. സഹോദരി രംഗോലി പുറത്തുവിട്ട വീഡിയോയിലൂടെ കങ്കണ പറയുന്നു.

(Contd)....🙏🏻🙏🏻🙏🏻 pic.twitter.com/nzQoVN8llU

— Rangoli Chandel (@Rangoli_A) July 11, 2019

ഏതാനും ദിവസം മുൻപാണ് തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണ വേളയിൽ കങ്കണ മാദ്ധ്യമപ്രവർത്തകനെ അപമാനിച്ചത്. ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകനായ ജസ്റ്റിൻ റാവുവിനോട് നിങ്ങൾ കള്ളങ്ങൾ എഴുതിവിടുകയാണെന്നും തന്റെ ചിത്രമായ 'മണികർണിക'യെ കുറിച്ച് മാദ്ധ്യമങ്ങൾ മോശം വാർത്ത നൽകിയെന്നും ആരോപിച്ചു. തനിക്ക് യുദ്ധകൊതിയാണുള്ളതെന്ന് മാദ്ധ്യമങ്ങൾ പറഞ്ഞുവെന്നും ദേശീയത പ്രചരിപ്പിച്ച ചിത്രം നിർമ്മിച്ചത് താനല്ലെന്നും കങ്കണ മാദ്ധ്യപ്രവർത്തകനോട് പറഞ്ഞു. 'നിങ്ങൾ ഇങ്ങനെ സംസാരിക്കുന്നത് ശരിയല്ല' എന്ന് പറഞ്ഞ് മാദ്ധ്യമപ്രവർത്തകൻ അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും കങ്കണ ആക്രമണം തുടരുകയായിരുന്നു. തുടർന്ന് എന്റർടൈൻമെന്റ് മാദ്ധ്യമപ്രവർത്തകരുടെ സംഘടന കങ്കണ രനാവത്തിനെ ബഹിഷ്കരിച്ചിരുന്നു.