india-australia

ലണ്ടൻ: ഇംഗ്ലണ്ട് ആസ്ട്രേലിയ ലോകകപ്പ് സെമി ഫൈനൽ മത്സരം നടക്കുന്നതിനിടെ പാകിസ്ഥാനിലെ ബലൂചിസ്ഥാനെ പിന്താങ്ങി ആകാശത്ത് ബാനർ. മത്സരത്തിൽ ആസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നതിനിടെയാണ് ആകാശത്തിൽ ബാനറും വഹിച്ചുകൊണ്ടുള്ള വിമാനം പ്രത്യക്ഷപ്പെട്ടത് കാണികളുടെ ശ്രദ്ധയിൽ പെട്ടത്. ഇതിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

#ICCWorldCup2019 #ENGvsAUS World must speak up for Balochistan banner flying over Edgbaston cricket ground pic.twitter.com/Ll6Erl44pV

— Tapas Bhattacharya (@tapascancer) July 11, 2019


പിന്നിൽ കെട്ടിയ ബാനറുമായി വിമാനം അൽപ്പനേരം ആകാശത്ത് വട്ടമിട്ടു. അഞ്ച് തവണയോളം ഇങ്ങനെ വിമാനം സ്റ്റേഡിയത്തിന് കുറുകെ കടന്നുപോയെന്നാണ് കാണികൾ പറയുന്നത്. ഇതിന് മുൻപും ലോകകപ്പ് മത്സരങ്ങൾ നടക്കുന്നതിനിടെ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഹെഡിംഗ്‌ലി സ്റ്റേഡിയത്തിൽ പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും തമ്മിൽ നടന്ന 'റൗണ്ട് റോബിൻ' മാച്ചിനിടെയും ഇത്തരത്തിൽ ആകാശത്ത് ബാനർ കണ്ടിരുന്നു.

ഇതിനെ തുടർന്ന് കാണികൾക്കിടയിലെ അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ ക്രിക്കറ്റ് പ്രേമികൾ തമ്മിൽ സംഘർഷവും നടന്നിരുന്നു. ഇതേപോലെ, ഇന്ത്യ-ശ്രീലങ്ക മത്സരം നടക്കുമ്പോഴും ആകാശത്ത് ബാനറുകൾ പ്രത്യക്ഷപ്പെട്ടിരുന്നു, 'കാശ്മീരിന് നീതി' , 'കാശ്മീരിലെ കൂട്ടക്കൊലകൾ അവസാനിപ്പിക്കുക', 'ഇന്ത്യയിലെ ആൾക്കൂട്ട കൊലകൾ അവസാനിപ്പിക്കുക' എന്നിങ്ങനെയായിരുന്നു ബാനറുകളിലുടെ വാക്കുകൾ.