england-

ബര്‍മിങാം: ലോകകപ്പ് ഫൈനലിൽ ന്യൂസീലാൻഡ് ഇംഗ്ലണ്ട് പോരാട്ടം. ഇന്ന് നടന്ന സെമിഫൈനലിൽ ഓസ്ട്രേലിയയെ എട്ടുവിക്കറ്റിന് തകർത്താണ് ഇംഗ്ലണ്ട് കലാശപ്പോരാട്ടത്തിന് അർഹത നേടിയത്. 224 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 85 റൺസ്േ നേടിയ ജേസൺ റോയിയുടെയും 49 റൺസ് നേടിയ ജോറൂട്ടിന്റെയും ബാറ്റിംഗ് കരുത്തിൽ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ജേസൺ റോയിയും 34 റൺസ് നേടിയ ബെയർസ്റ്റോയുമാണ് പുറത്തായത്. ജോ റൂട്ടും മോർഗനും പുറത്താകാതെ നിന്നു.

.

ബെയ്‌സ്‌റ്റോയെ സ്റ്റാർക്ക് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. ജോസൺ റോയി കമ്മിൻസിന്റെ ബോളിൽ കാരി പിടിച്ച് പുറത്തായി.

നേരത്തെ ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിരയ്ക്ക് മുന്നിൽ ആസ്ട്രേലിയൻ ബാറ്റിംഗ് നിര തകരുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ആദിൽ റാഷിദും ക്രിസ് വോക്‌സും ചേർന്ന് ആസ്ട്രേലിയയെ 49 ഓവറിൽ 223 റൺസിൽ ഒതുക്കി. 85 റൺസെടുത്ത സ്റ്റീവ് സ്മിത്താണ് ആസ്ട്രേലിയയുടെ ടോപ് സ്കോറർ.

14 റൺസെടുക്കുന്നതിനിടെ ഓസീസിന് മൂന്നുവിക്കറ്റ് നഷ്ടപ്പെട്ടു. നാലാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തും അലെക്‌സ് കാരിയും ചേർന്നുള്ള 103 റൺസാണ് ആസ്ട്രേലിയയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. സ്പിന്നർ ആദിൽ റാഷിദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അലെക്‌സ് കാരിയെ പുറത്താക്കി സ്പിന്നർ ആദിൽ റാഷിദ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ സ്റ്റോയിൻസും പുറത്തായി.

ക്യാപ്ടൻ ആരോൺ ഫിഞ്ച്, ഡേവിഡ് വാർണർ,​ ഹാൻഡ്‌സ്കോമ്പ് എന്നിവരാണ് ആസ്ട്രേലിയൻ നിരയിൽ ആദ്യം പുറത്തായ ബാറ്റ്സ്മാൻമാർ. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.