വിഖ്യാത നോവലിസ്റ്റ് ഹാരുകി മുറകാമിയുടെ നോവലിനെ പിന്തള്ളി അമേരിക്കൻ എഴുത്തുകാരൻ ജെയിംസ് ഫ്രേയുടെ പുസ്തകത്തിന് ഒരു അവാർഡ് കിട്ടി. 2018 -ലെ ഏറ്റവും മോശം ലൈംഗിക വർണനയ്ക്കുള്ള അവാർഡാണ് ജെയിംസ് ഫ്രേയുടെ' കാതറീന' എന്ന നോവലിന് ലഭിച്ചത്. 10 വർഷത്തിനിടെ ജെയിംസ് ഫ്രെ എഴുതിയ ആദ്യത്തെ അഡൾട്ട് നോവലാണ് കാതറിന. ലൈംഗികതയെക്കുറിച്ച് ആവർത്തിച്ചുള്ള വിവരണങ്ങളിലൂടെ ഏറെ വിവാദമായ നോവലാണ് കാതറീന. ലൈംഗികതയെയും സ്വയംഭോഗത്തെയും അതിന്റെ ഏറ്റവും മോശമായ ഭാഷയിൽ വിവരിക്കുന്ന പുസ്തകമാണിത്.
1993 മുതൽ ഫിക്ഷൻ എഴുത്തുകാർക്ക് ഈ അവാർഡ് നൽകി വരുന്നു. അതായത് ഏറ്റവും മോശം ലൈംഗിക വർണനകൾ അടങ്ങിയ നോവലുകൾക്കോ കഥകൾക്കോ ആയിരിക്കും അവാർഡ് ലഭിക്കുന്നത്. കഥകൾക്കോ നോവലുകൾക്കോ ആയിരിക്കും അവാർഡ്. .
ഈ വർഷം അവാർഡ് നിർണയത്തിന്റെ അവസാന പട്ടികയിലെത്തിയവരെല്ലാം പുരുഷൻമാരായിരുന്നു. വിഖ്യത നോവലിസ്റ്റ് ഹാരുകി മുറകാമിയുടെ നോവലായ കില്ലിംഗ് കമാൻഡേറ്റർ, ഗെരാർഡ് വുഡ്വാർഡിന്റെ ദ പേപ്പർ ലവേഴ്സ്, ഐറിഷ് നോവലിസ്റ്റ് ജൂലിയൻ ഗഫിന്റെ കണക്ട് (Connect) എന്നിവയെല്ലാം അവസാന പട്ടികയിലുണ്ടായിരുന്നു. ഇവയെയൊക്കെ പിന്തള്ളിയാണ് കാതറീനയ്ക്ക് അവാർഡ് നൽകിയത്.
പാരീസില്‍ വെച്ച് ഒരു അമേരിക്കൻ എഴുത്തുകാരനും നോർവീജിയൻ മോഡലും തമ്മിലുണ്ടാകുന്ന പ്രണയമാണ് നോവലിന്റെ ഇതിവൃത്തം. വിവാദാമായ ലൈംഗിക വർണ്ണനകളടങ്ങുന്ന ഭാഗങ്ങളുടെ എണ്ണം കൊണ്ടും വർണനകളുടെ ദൈർഘ്യം കൊണ്ടും അവസാന ഘട്ടം വരെ ഏറെമുന്നിലായിരുന്നു ജെയിംസ് ഫ്രേയുടെ കാതറിന. ആണിന്റെ പ്രിവിലേജുകൾ നിറഞ്ഞ പുസ്തകമാണിതെന്നും വളരെ വൃത്തികെട്ട രീതിയിലാണ് എഴുത്തുകാരന്റെയും മോഡലിന്‍റെയും ബന്ധത്തെ വിശദീകരിച്ചിരിക്കുന്നത് എന്നുമായിരുന്നു പ്രധാന വിമർശനം
ഈ അവാർഡ് ലഭിച്ചതില്‍ ഏറെ കടപ്പാടും സന്തോഷവുമുണ്ടെന്ന് ഫ്രേ പ്രതികരിച്ചു.
എ മില്യൺ ലിറ്റിൽ പീസസ് (A Million Little Pieces) എന്ന ഓർമ്മക്കുറിപ്പുകളിലൂടെ പ്രശസ്തനാണ് ജെയിംസ് ഫ്രെ. 2003ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഏറെ വിവാദങ്ങളും വിളിച്ചുവരുത്തി. മദ്യത്തിനോടും മയക്കുമരുന്നിനോടുമുണ്ടായിരുന്ന എഴുത്തുകാരന്റെ ആസക്തിയും അന്നത്തെ അനുഭവവും അടങ്ങിയതായിരുന്നു പുസ്തകം. എന്നാൽ ഇതിൽ പലതും ഫ്രേയുടെ അനുഭവങ്ങളല്ലെന്നും വെറും സങ്കല്‍പം മാത്രമാണെന്നുമായിരുന്നു വിമർശനം, .