പ്രണോയ് രണ്ടാം റൗണ്ടിൽ
ന്യൂയോർക്ക് : മലയാളിതാരം എച്ച്.എസ്. പ്രണോയ്, ലക്ഷ്യസെൻ, സൗരഭ് വർമ്മ എന്നിവർ യു.എസ്. ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിലെത്തി. പ്രണോയ് ആദ്യ റൗണ്ടിൽ ജാപ്പനീസ് താരം യുഗോർഷിയെ 21-23, 24-22, 21-18ന് കീഴടക്കി. ലക്ഷ്യസെൻ ഇന്ത്യൻ താരം പി. കാശ്യപിനെ അട്ടിമറിച്ചു.
സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ്
തിരുവനന്തപുരം : സംസ്ഥാന പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് ശനി, ഞായർ ദിവസങ്ങളിലായി കിഴക്കേകോട്ട പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടക്കും. വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.