sanjay-manjereker

മാഞ്ചസ്റ്റർ: ന്യൂസിലാൻഡുമായുള്ള ലോകകപ്പ് സെമിഫൈനലിന് മുൻപ് ഇന്ത്യൻ താരം രവീന്ദ്രജഡേജയും മുൻ താരവും കമന്റേറ്ററുമായ സ‍‍ഞ്ജയ് മഞ്ജരേക്കറും തമ്മിലുള്ള വാക്പോര് വാർത്തകളിൽ ഇടം നേടിയിരുന്നു. തട്ടിക്കൂട്ട് താരമെന്ന് ജഡേജയെ വിളിച്ച മഞ്ജരേക്കർക്ക് താരം തക്കമറുപടിയും നൽകിയിരുന്നു

സോഷ്യൽ മീഡിയയിലും ജഡേജയെ പിന്തുണച്ചും മഞ്ജരേക്കർക്കെതിരെയും ആരാധക‌ രംഗത്ത് വന്നു. മുൻ ഇംഗ്ലണ്ട് താപം മൈക്കിൾ വോൺ അടക്കമുള്ളവർ മഞ്ജരേക്കറുടെ പരാമർ‌ശത്തെ വിമർശിച്ചു.

ഇന്നലത്തെ മത്സരത്തിൽ സഞ്ജയ് മഞ്ജരേക്കർക്ക് തന്റെ ബാറ്റിംഗിലൂടെ ജഡേജ തകർപ്പൻ മറുപടിയാണ് നൽകിയത്. മുൻനിര ബാറ്റ്സ്മാൻമാരെല്ലാം പരാജയപ്പെട്ടിടത്ത് ജഡേജയുടെയും ധോണിയുടെയും പ്രകടനമാണ് തോൽവിയിലും ഇന്ത്യക്ക് തുണയായത്.

ക്രിക്കറ്റ് ആരാധകരെ പോലെ തന്നെ സഞ്ജയ് മഞ്ജരേക്കർക്കും ജ‌ഡേജയുടെ പ്രകടനത്തെ കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ മത്സര ശേഷം മഞ്ജരേക്കർ തന്റെ വാക്കുകൾ തിരുത്തി രംഗത്തെത്തി.

”അവനെന്നെ ഇന്ന് തകർത്തുകളഞ്ഞു. എല്ലാ അർത്ഥത്തിലും ഞാൻ തെറ്റാണെന്ന് തെളിയിച്ചു. പക്ഷെ ഈ ജഡേജയെ നമ്മൾ സ്ഥിരം കാണുന്നതല്ല. കഴിഞ്ഞ 40 ഇന്നിംഗ്സുകളിൽ അവന്റെ ഉയര്‍ന്ന സ്‌കോർ 33 ആയിരുന്നു” മഞ്ജരേക്കർ പറഞ്ഞു.

”പക്ഷെ ഇന്ന് അവൻ മികച്ച കളിയാണ് പുറത്തെടുത്തത്. എക്കണോമിക്കലായി പന്തെറിഞ്ഞു. ഫിഫ്റ്റി നേടിയ ശേഷമുള്ള ആ പരിചിതമായ ആഘോഷം. എനിക്കവനോട് മാപ്പ് ചോദിക്കണം. അവൻ എന്നെ നോക്കുന്നുണ്ടായിരുന്നു. പക്ഷെ ഞാനവിടെ ഉണ്ടായിരുന്നില്ല. ഞാൻ ലഞ്ച് കഴിക്കുകയായിരുന്നു, സോറി” മഞ്ജരേക്കർ കൂട്ടിച്ചേർത്തു

"By bits 'n' pieces of sheer brilliance, he's ripped me apart on all fronts."@sanjaymanjrekar has something to say to @imjadeja after the all-rounder's fantastic performance against New Zealand.#INDvNZ | #CWC19 pic.twitter.com/i96h5bJWpE

— ICC (@ICC) July 10, 2019