വൃക്കയുടെ ആരോഗ്യത്തിന് ആഹാര നിയന്ത്രണം പരമ പ്രധാനമാണ്. ഇറച്ചി, മുട്ട, ഉപ്പ് , മൈദ എന്നിവ കുറയ്ക്കുക. ഭാരം നിയന്ത്രിക്കുകയും വ്യായാമം ശീലമാക്കുകയും വേണം. പുകവലി ശീലമാക്കിയവരുടെ വൃക്കയിലേക്കുള്ള രക്തയോട്ടം കുറവായിരിക്കും. വേദനസംഹാരികളുടെ അമിത ഉപയോഗം അപകടമാണ്. എന്ത് വേദനയ്ക്കും ഗുളിക കഴിക്കുന്ന ശീലമുള്ളവർ ആ രീതി ഉപേക്ഷിക്കുക. ദിവസവും രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കുക. രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രണ വിധേയമാക്കി നിറുത്തുക . വൃക്കയിൽ കല്ലുള്ളവർ കൃത്യസമയത്ത് വൈദ്യസഹായം തേടുക. 40 വയസിന് ശേഷം കൃത്യമായ വൈദ്യപരിശോധന നടത്തണം.