mg-university-info
mg university info

പി.ജി ഫൈനൽ അലോട്ട്‌മെന്റ്

പി.ജി പ്രവേശനത്തിനുള്ള ഫൈനൽ അലോട്ട്മെന്റിനായി 15ന് വൈകിട്ട് നാലുവരെ ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിക്കാത്തവർക്കുമായി ഫൈനൽ അലോട്ട്മെന്റ് നടത്തും. പ്രവേശനമെടുത്തവർ ഫൈനൽ അലോട്ട്മെന്റിൽ അപേക്ഷിക്കാൻ പാടില്ല.

പരീക്ഷ തീയതി

രണ്ടാം വർഷ ബി.എസ്‌സി. എം.ആർ.ടി സപ്ലിമെന്ററി (2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷകൾ ആഗസ്റ്റ് ഒന്നു മുതൽ ആരംഭിക്കും. പിഴയില്ലാതെ 17 വരെയും 500 രൂപ പിഴയോടെ 18 വരെയും 1000 രൂപ സൂപ്പർഫൈനോടെ 20 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബി.സി.എ /ബി.എസ് സി കമ്പ്യൂട്ടർ സയൻസ്(സി.ബി.സി.എസ്., 2017 അഡ്മിഷൻ റഗുലർ) പരീക്ഷകളുടെ പ്രാക്ടിക്കൽ 17 മുതൽ നടക്കും.

വൈവാവോസി

രണ്ടാം സെമസ്റ്റർ എം.ബി.എ ജൂൺ 2019 പരീക്ഷയുടെ വൈവാവോസി 15 മുതൽ 18 വരെ വിവിധ കോളേജുകളിൽ നടക്കും.

പരീക്ഷഫലം

മൂന്നാം സെമസ്റ്റർ എം.എസ്‌സി കെമിസ്ട്രി (സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എസ്‌സി മാത്തമാറ്റിക്‌സ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.

സ്‌കൂൾ ഒഫ് കെമിക്കൽ സയൻസസിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി(ഇൻഓർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർസി.എസ്.എസ്.) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

എം.എ സ്‌പോട്ട് അഡ്മിഷൻ

സ്‌കൂൾ ഒഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ എം.എ പ്രോഗ്രാമിൽ ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ് വിഷയങ്ങളിൽ എസ്.സി , എസ്.ടി വിഭാഗത്തിൽ മൂന്നും ജനറൽ വിഭാഗത്തിൽ ഒരൊഴിവുമുണ്ട്. ഒഴിവുള്ള സീറ്റുകളിലേക്ക് 15ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി രാവിലെ 11ന് ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ രജിസ്‌ട്രേഷൻ നടത്തണം. ഫോൺ: 04812731039.

യൂണിയൻ തിരഞ്ഞെടുപ്പ്

വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ആഗസ്റ്റ് ഒൻപതിന് നടക്കും. വിജ്ഞാപനം 25ന് അതത് കോളേജുകളിൽ പ്രസിദ്ധീകരിക്കും. വോട്ടെടുപ്പും വോട്ടെണ്ണലും ആഗസ്റ്റ് ഒൻപതിനാണ്.

പ്രിലിംസ് കം മെയിൻസ്

സിവിൽ സർവിസ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്ന പ്രിലിംസ് കം മെയിൻസ് ക്ലാസുകളിലേക്ക് പട്ടികവർഗ വിഭാഗത്തിൽ മൂന്ന് സീറ്റൊഴിവുണ്ട്. ഫോൺ: 9496114094, 8848712543.