തിരുവനന്തപുരം ചെല്ലമങ്കലം ജംഗഷന് സമീപം, കടകൾ ഉള്ള ഒരു കോംപൗണ്ടിനടുത്ത് ഒരു പാമ്പിനെ കണ്ടുവെന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്. മതിലിനോട് ചേർന്ന് ചവറ് കൂട്ടിയിട്ടിരിക്കുന്നു. അതിനകത്താണ് പാമ്പ് കയറിയത്. വാവ വരുന്നത് വരെ പാമ്പ് പോകാതിരിക്കാൻ അവിടെ ഉള്ളവർ കാവൽ നിന്നു. സ്ഥലത്ത് എത്തിയ വാവ , സാധനങ്ങൾ ഓരോന്നായി മാറ്റിത്തുടങ്ങി. പെട്ടെന്ന് തന്നെ പാമ്പിനെ കണ്ടു. ഒരു കുഞ്ഞു മൂർഖൻ പാമ്പ്. പക്ഷെ പിന്നീട് ആ കാഴ്ച കണ്ട് അവിടെ നിന്നവർ ഞെട്ടി. ഒന്നല്ല മൂന്ന് മൂർഖൻ കുഞ്ഞുങ്ങൾ , തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച വാവ ശ്രീകാര്യം വിനയ നഗറിലെ ഒരു വീട്ടിലാണ് എത്തിയത്. ഇവിടെ ഒരു മാളത്തിലാണ് പാമ്പിനെ കണ്ടത്. വീടും മാളവും തമ്മിൽ ആറു അടി മാത്രമേ ദൂരമുള്ളു. അവിടെയും കിട്ടിയത് കുഞ്ഞൻ മൂർഖൻ. ഇപ്പോൾ മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങൾ ഭക്ഷണം തേടി ഇറങ്ങുന്ന സമയമാണ്. കുഞ്ഞൻ മൂർഖൻ കടിച്ചാലും അപകടം ഉറപ്പ്. അടുത്തത് കഴക്കൂട്ടത്തിനടുത്ത് ഒരു ഫ്ളാറ്റ് പണിയാൻ പറമ്പ് ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കുന്നിടയിൽ ഒരു പാമ്പിനെ കണ്ടുവെന്ന് പറഞ്ഞാണ് വിളിച്ചത്. അത് ചില്ലറക്കാരനല്ല.ഒത്ത വലിപ്പമുള്ള ഒരു മൂർഖൻ പാമ്പ് ചട്ടപ്പൊഴിക്കാനായി ഇരുന്നതാണ്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.