kerala-university
kerala university

പരീക്ഷാ വിജ്ഞാപനം

ബി.കോം ആന്വൽ സ്‌കീം പാർട്ട് മൂന്ന് സപ്ലിമെന്ററി പരീക്ഷയ്ക്കുളള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.


പരീക്ഷാഫലങ്ങൾ

വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തിയ പ്രീവിയസ്/ഫൈനൽ എം.എ മലയാളം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർക്ക്ലിസ്റ്റുകൾ 19 ന് ശേഷം ഹാൾടിക്കറ്റുകൾ ഹാജരാക്കി പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റണം.

എട്ടാം സെമസ്റ്റർ ബി.ടെക് ബിരുദം (2013 സ്‌കീം) ഡിസംബർ 2018 സപ്ലിമെന്ററി പരീക്ഷയുടെ സിവിൽ, കമ്പ്യൂട്ടർ സയൻസ്, കെമിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 22 വരെ അപേക്ഷിക്കാം. കരട് മാർക്ക്ലിസ്റ്റ് വെബ്‌സൈറ്റിൽ.

വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തിയ ഒന്നാം വർഷ എം.കോം സപ്ലിമെന്ററി, രണ്ടാം വർഷ എം.കോം സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 24 മുതൽ ഹാൾടിക്കറ്റ്, ബിരുദ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ഹാജരാക്കി മാർക്ക്ലിസ്റ്റ് EG V സെക്ഷനിൽ നിന്നും കൈപ്പറ്റണം.

രണ്ടാം വർഷ എം.എ ഹിസ്റ്ററി പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർക്ക്ലിസ്റ്റുകൾ 18 മുതൽ ഇജി II സെക്‌ഷനിൽ നിന്നും ഹാൾടിക്കറ്റുകൾ ഹാജരാക്കി കൈപ്പറ്റണം.

ആറാം സെമസ്റ്റർ ബി.എ.എസ്.എൽ.പി (സി.ബി.സി.എസ്.എസ് സ്ട്രീം) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ആഗസ്റ്റ് 6 വരെ അപേക്ഷിക്കാം.

പ്രോജക്ട്/ഡിസർട്ടേഷൻ

വിദൂര വിദ്യാഭ്യാസവിഭാഗം പ്രോജക്ട്/ഡിസർട്ടേഷൻ ചെയ്യാൻ താത്പര്യമുളള എം.എ/എം.എസ്.സി (ഇംഗ്ലീഷ്/മാത്തമാറ്റിക്സ് ഒഴികെയുളള) നാലാം സെമസ്റ്റർ വിദ്യാർത്ഥികൾ ഓപ്ഷൻ ഫോം 20 ന് മുൻപായി കോ-ഓർഡിനേറ്റർക്ക് സമർപ്പിക്കണം. ഓപ്ഷൻ ഫോം www.ideku.net ൽ.

ബി.എഡ് അഡ്മിഷൻ

സർവകലാശാലയുടെ കീഴിലുളള അഫിലിേയറ്റഡ് ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ ട്രെയിനിംഗ് കോളേജുകളിലേക്ക് 2019-21 അദ്ധ്യയന വർഷത്തിലേക്കുളള ബി.എഡ് അഡ്മിഷൻ ആഗസ്റ്റ് 20 വരെ നടത്താം.

പരീക്ഷാഫീസ്

സൈക്കോളജി വിഭാഗം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ കൗൺസിലിംഗ് (ജറിയാട്രിക്സ്) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 22 വരെയും 50 രൂപ പിഴയോടെ 25 വരെയും 125 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.

യു.ജി/പി.ജി പ്രവേശനം: കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനം

സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ യു.ജി/ പി.ജി. കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനത്തിനുള്ള ലിസ്റ്റ് (http://admissions.keralauniversity.ac.in) ൽ. വിദ്യാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ലിസ്റ്റ് പരിശോധിക്കണം. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഏകജാലക സംവിധാനം വഴി സമർപ്പിച്ച കമ്മ്യൂണിറ്റി ക്വോട്ട അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ടും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത പ്രൊഫോർമയുടെ പകർപ്പും, കമ്മ്യൂണിറ്റി ക്വോട്ട അപേക്ഷയിൽ ഓപ്ഷൻ നൽകിയിട്ടുള്ള കോളേജുകളിൽ സമർപ്പിക്കണം. വിദ്യാർത്ഥികൾ പ്രവേശനത്തിന് താത്പര്യമുള്ള കോളേജുകളിൽ മാത്രം നിശ്ചിത തീയതികളിൽ അപേക്ഷ സമർപ്പിച്ചാൽ മതിയാകും. യു.ജി കോഴ്സുകൾക്ക് 15, 16 (വൈകുന്നേരം 5 മണി വരെ) തീയതികളിലും, പി.ജി കോഴ്സുകൾക്ക് 17, 18 (ഉച്ചയ്ക്ക് 1 മണി വരെ) തീയതികളിലുമാണ് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടത്.

മേൽ പറഞ്ഞ തീയതികളിൽ കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്ന വിദ്യർത്ഥികളെ മാത്രം ഉൾപ്പെടുത്തി യു.ജി. 17.07.2019-ലും, പി.ജി. 18.07.2019-ലും വെബ്‌സൈറ്റിലും കോളേജുകളിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടാകും.

പ്രസ്തുത റാങ്ക്ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ 18, 19, 20 തീയതികളിൽ യു.ജിക്കും, 19, 20 തീയതികളിൽ പി.ജിക്കും കോളേജുകളിൽ പ്രവേശനം നടത്തും. അപേക്ഷകൾ സർവകലാശാലയിലേക്ക് അയയ്‌ക്കേണ്ടതില്ല. കമ്മ്യൂണിറ്റി ക്വോട്ട ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ കോളേജുകളിൽ പ്രവേശനം നേടിയില്ലായെങ്കിൽ പോലും അവരുടെ മെരിറ്റ് ലിസ്റ്റിനെ ഒരുതരത്തിലും ബാധിക്കുകയില്ല. താത്പര്യമുെങ്കിൽ മാത്രം കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനം നേടിയാൽ മതിയാകും.

കമ്മ്യൂണിറ്റി ക്വോട്ടയിലെ വിവിധ വിഷയങ്ങളിലെ സീറ്റുകളുടെ എണ്ണം വെബ്‌സൈറ്റിലും കോളേജ് നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കും. നിശ്ചിത സമയം കഴിഞ്ഞ് ഹാജരാകുന്നവരെ പരിഗണിക്കില്ല.