മാള: കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയുടെ കർക്കടക കഞ്ഞി കിറ്റ് വിപണിയിലെത്തി. നാടൻ പച്ചമരുന്നുകളുടെ കൂട്ടുകളാൽ സമ്പുഷ്‌ടമാണ്, പാരമ്പര്യവും കൈപ്പുണ്യവും ഒത്തുചേരുന്ന കണ്ടംകുളത്തി വൈദ്യശാലയുടെ കർക്കടക കഞ്ഞി.

രാമച്ചം, ശതാവരി, ഓരില, മൂവില തുടങ്ങി 21 ഇനം പച്ചമരുന്നുകളും ജാതിക്ക, ജീരകം, വിഴാലരി, കക്കുംകായ തുടങ്ങി 13 ഇനം പൊടിമരുന്നുകളും തവിട് കളയാത്ത ഞവര അരിയും ഉലുവയും ആശാളിയും പ്രത്യേകം പാക്ക് ചെയ്‌ത ഔഷധ കഞ്ഞി കിറ്റ് ഒരാൾക്ക് ഏഴുദിവസം കഴിക്കാം. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നടുവേദന, കൈകാൽ കഴപ്പ്, മരവിപ്പ്, ക്ഷതം തുടങ്ങിയ വാതസംബന്ധമായ അസുഖങ്ങളുടെ ശമനത്തിനും അഗ്‌നിദീപ്‌തി വർദ്ധിപ്പിക്കാനും ഉത്തമമാണ് ഇത്.

മാളയ്ക്കടുത്തുള്ള കുഴൂരിൽ പ്രവർത്തിക്കുന്ന കണ്ടംകുളത്തി വൈദ്യശാലയ്ക്ക് 150 വർഷത്തെ പാരമ്പര്യമുണ്ട്. ആയുർവേദ രംഗത്ത് അഞ്ചു തലമുറകളുടെ പാരമ്പര്യമുള്ള വൈദ്യശാലയ്ക്ക് കേരളത്തിൽ 200ലധികം ഏജൻസികളുണ്ട്. നാല് ആയുർവേദ ആശുപത്രികളും അതിരപ്പിള്ളിയിൽ ആയുർസൗഖ്യം റിസോർട്ടും പ്രവർത്തിക്കുന്നു. ഫോൺ: 85898 89200