rashid

കാബൂൾ: ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ അഫ്ഗാൻ ക്രിക്കറ്ര് ടീമിന്റെ തലപ്പത്ത് അഴിച്ചു പണി. യുവ സ്പിന്നർ റഷീദ് ഖാനെ എല്ലാഫോർമാറ്രിലെയും ക്യാപ്‌ടനായി ഇന്നലെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്ര് ബോർഡ് നിയമിച്ചു. മുൻ നായകൻ അസ്ഗർ അഫ്ഗാനെ വൈസ് ക്യാപ്ടനായും നിയമിച്ചു. നേരത്തേ റഷീദ് ട്വന്റി-20 ടീമിന്റെ മാത്രം ക്യാപ്ടനായിരുന്നു. ലോകകപ്പിന് തൊട്ടുമുമ്പാണ് അസ്ഗർ അഫ്ഗാനെ മൂന്ന് ഫോർമാറ്രിലെയും ക്യാപ്‌ടൻ സ്ഥാനത്തു നിന്ന് മാറ്രി ഗുൽബദീൻ നയിബിനെ ഏകദിനത്തിലും റഹ്മത്ത് ഷായെ ടെസ്റ്രിലും റഷീദ് ഖാനെ ട്വന്റി - 20യിലും നായകനായി നിയമിച്ചത്. എന്നാൽ ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തെ തുടന്ന് അപ്ഗാൻ ക്രിക്കറ്റ് ബോർഡ് വീണ്ടും തീരുമാനം മാറ്രുകയായിരുന്നു. ലോകകപ്പിൽ കളിച്ച ഒമ്പത് മത്‌സരങ്ങളിലും അഫ്ഗാൻ തോറ്രു.