കൊച്ചി: പട്ടികവർഗ വികസന വകുപ്പ് എസ്.എസ്.എൽ.സി/പ്ളസ് ടു പാസായ പട്ടികവർഗ വിദ്യാർത്ഥികൾക്ക് ഓട്ടോമൊബൈൽ മേഖലയിൽ നൽകുന്ന സൗജന്യ തൊഴിൽ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-25 വയസ്. കൊച്ചി ആസ്ഥാനമായുള്ള കുറ്റൂക്കാരൻ ഇൻസ്‌റ്റിറ്റ്യൂട്ടാണ് പരിശീലനം നടത്തി ജോലി നൽകുന്നത്. പഠനകാലയളവിൽ സൗജന്യ താമസ-ഭക്ഷണ സൗകര്യവും പ്രതിമാസ സ്‌റ്റൈപ്പന്റും ലഭിക്കും. ഫോൺ: 98460 10092