കൊച്ചി: ഒട്ടേറെ ഓഫറുകളും സമ്മാനങ്ങളുമായി മാരുതി സുസുക്കിയുടെ മെഗാ മൺസൂൺ കാർണിവലിന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ തുടക്കമായി. ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും ഒരുകുടക്കീഴിൽ അണിനിരത്തിയിരിക്കുന്ന കാർണിവൽ, കൊച്ചി നെഹ്‌റു സ്‌റ്റേഡിയം ഗ്രൗണ്ടിലും കോഴിക്കോട് ജാഫർഖാൻ കോളനി ഗ്രൗണ്ടിലും തിരുവനന്തപുരത്ത് തൈക്കാട് പൊലീസ് ഗ്രൗണ്ടിലുമാണ് നടക്കുന്നത്.
മാരുതിയുടെ എല്ലാ പുത്തൻ കാറുകളുടെയും വില്‌പന, 50ലേറെ പ്രീ-ഓൺഡ് കാറുകളുടെ ഡിസ്‌പ്ളേ എന്നിവയ്ക്ക് പുറമേ സൗജന്യ 48 പോയിന്റ് സർവീസ് ചെക്കപ്പ്, സൗജന്യ കാർ വാഷ്, സ്‌പോട്ട് ബുക്കിംഗിന് പ്രത്യേക സമ്മാനം, തിരഞ്ഞെടുത്ത മോഡലുകൾക്ക് സ്വർണനാണയം സമ്മാനം തുടങ്ങിയ ആകർഷകമായ ഓഫറുകളും കാർണിവലിൽ ഒരുക്കിയിരിക്കുന്നു. രാവിലെ പത്തു മുതൽ രാത്രി എട്ടുവരെ നടക്കുന്ന കാർണിവൽ, ജൂലായ് 14ന് സമാപിക്കും.