news

1. യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് എതിരെ വധശ്രമത്തിന് കേസ്. 6 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് വധശ്രമത്തിന് കേസെടുത്ത് പൊലീസ്. വിഷയത്തില്‍ സര്‍ക്കാരും ഇടപെടുന്നു. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീല്‍, കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി. എന്താണ് സംഘര്‍ഷത്തിന് വഴിവച്ചതെന്ന കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം. അതിനിടെ, ആക്രമണത്തില്‍ കോളേജിന് പുറത്തു നിന്നുള്ളവര്‍ ഉള്‍പ്പടെ പങ്കെടുത്തെന്നും, ഇവരെ കണ്ടെത്തി നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കി. 300 പേര്‍ ഒപ്പിട്ട ഭീമന്‍ പരാതിയാണ് നല്‍കിയത്.
2. അതേസമയം നെഞ്ചിന് കുത്തേറ്റ അഖിലിനെ ഉടന്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി അധികൃതര്‍. അഖിലിന് ആന്തരിക രക്തസ്രാവം ഉണ്ടെന്നും ആശുപ്ത്രി അധികൃതര്‍. ബി.എ വിദ്യാര്‍ത്ഥിയായ അഖില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. വിദ്യാര്‍ത്ഥിയെ ആക്രമിച്ചത് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തില്‍ എന്ന് പൊലീസ്. നസീം അടക്കം അഞ്ചുപേര്‍ സ്ഥലത്തുണ്ടായിരുന്നു എന്നും അന്വേഷണ സംഘം
3. രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ പ്രശ്നം എന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്. എസ്.എഫ്.ഐക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എങ്കില്‍ നടപടി എന്നും വിനീഷ്. യൂണിറ്റ് പിരിച്ചു വിടുമെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും. സംഘര്‍ഷത്തില്‍ എസ്.എഫ്.ഐയ്ക്ക് പങ്കുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി
4. നെട്ടൂരില്‍ യുവാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ പൊലീസിന് എതിരെ കൊല്ലപ്പെട്ട അര്‍ജുനന്റെ അമ്മ സിന്ധു. പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. കേസിന്റെ അന്വേഷണം മറ്റ് ഏതെങ്കിലും ഏജന്‍സിയെ ഏല്‍പിക്കണം എന്നും സിന്ധു ആവശ്യപ്പെട്ടു. സംഭവത്തില്‍ ഇതുവരെ നാലു പേര്‍ പിടിയിലായിട്ടുണ്ട്.


5. കൊലപാതകവുമായി ബന്ധപ്പെട്ട് കുമ്പളം മാളിയേക്കല്‍ നിപിന്‍ പീറ്റര്‍, നെട്ടൂര്‍ എസ്.എന്‍ ജംഗ്ഷനില്‍ കുന്നലക്കാട്ട് റോണി, നെട്ടൂര്‍ കളപ്പുരക്കല്‍ അനന്തു, കുമ്പളം തട്ടാശ്ശേരി അജിത് എന്നിവരെയാണ് പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലായ് രണ്ടിന് രാത്രി മുതല്‍ കാണാതായ അര്‍ജുന്റെ മൃതദേഹം ബുധനാഴ്ച വൈകീട്ട് നെട്ടൂര്‍ നോര്‍ത്ത് റെയില്‍ പാളത്തിന് സമീപം ചതുപ്പില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തുക ആയിരുന്നു
6. മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക്പാലസ് റിസോര്‍ട്ടില്‍ നിന്ന് നികുതിയും പിഴയും ഈടാക്കണം എന്ന ആലപ്പുഴ നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് തള്ളി വീണ്ടും സര്‍ക്കാര്‍. തദ്ദേശ സെക്രട്ടറി പുതിയ ഉത്തരവിറക്കി. ലേക്ക് പാലസ് റിസോര്‍ട്ടില്‍ നിന്ന് പിഴയും നികുതിയും ഈടാക്കുന്നത് തടയുന്നത് ആണ് പുതിയ ഉത്തരവ്. 1.17 കോടി നികുതി ഈടാക്കിയത് 34 ലക്ഷമായി കുറയ്ക്കാന്‍ നിര്‍ദേശം
7. നേരത്തെ തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് ചുമത്തിയ പിഴ വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം ആലപ്പുഴ നഗരസഭ തള്ളിയിരുന്നു. തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം വേണം എന്നും നഗരസഭ നിര്‍ദ്ദേശിച്ചിരുന്നു. ചട്ടലംഘനത്തിന് തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് നഗരസഭ 2.75 കോടി രൂപയാണ് ചുമത്തിയത്. പിന്നീട് പിഴ തുക 1.17 കോടി രൂപയായി കുറച്ചു. എന്നാല്‍ ഇതിന് എതിരെ തോമസ് ചാണ്ടി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുകയും സര്‍ക്കാര്‍ പിഴ തുക 34 ലക്ഷമാക്കി കുറച്ച് ഉത്തരവ് ഇറക്കുകയും ആയിരുന്നു
8. ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് രഹസ്യമൊഴി എടുക്കേണ്ടവരുടെ പട്ടിക ക്രൈബ്രാഞ്ച് തയ്യാറാക്കി. പത്തോളം സാക്ഷികളുടെ രഹസ്യമൊഴി എടുക്കാനാണ് തീരുമാനം. ബാലഭാസ്‌കറിനെ ജ്യൂസ് കടയില്‍ കണ്ടവരുടെയും ഒപ്പം അപകട സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രണവ്, നന്ദു എന്നിവരുടെയും മൊഴി രേഖപ്പെടുത്തും. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷം നുണ പരിശോധന നടത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കും എന്നും ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
9. നെടുങ്കണ്ടം ഉരുട്ടിക്കൊല കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പി.ടി.തോമസ് എം.എല്‍.എ. രാജ്കുമാറിന്റെ മരണത്തില്‍ പൊലീസിനും ആശുപത്രി അധികൃതര്‍ക്കും, മജിസ്‌ട്രേറ്റിനും വീഴ്ച ഉണ്ടായാതായി സംശയിക്കുന്നു. പോസ്റ്റുമോര്‍ട്ടത്തിലെ പാളിച്ചയും അതീവ ഗൗരവമാണ്. സമഗ്ര അന്വേഷണം നടത്താന്‍ ജുഡീഷ്യല്‍ കമ്മിഷന് കഴിയില്ല. അതിനാല്‍ സി.ബി.ഐ അന്വേഷണം അനിവാര്യമാണ്. ഇടുക്കി മുന്‍ എസ്.പി കെ.ബി വേണുഗോപാലിന് എതിരെയും നടപടി വേണം എന്ന് പി.ടി.തോമസ് ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാനും എം.എല്‍.എ കത്ത് നല്‍കിയിരുന്നു.
10. അതേസമയം കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടരുകയാണ്. കൂടുതല്‍ പൊലീസുകാരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും എന്നാണ് സൂചന. രാജ്കുമാറിനെ മര്‍ദ്ദിച്ച മുഴുവന്‍ പൊലീകാരെ കുറിച്ചും കേസിലെ ഒന്നാം പ്രതിയായ എസ്‌ഐ സാബുവില്‍ നിന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. ഒന്‍പത് പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് കേസിലെ മറ്റു പ്രതികളായ ശാലിനിയും മഞ്ജുവും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. സ്റ്റേഷന്‍ റെക്കോര്‍ഡുകളില്‍ തിരിമറി നടത്തി തെളിവ് നശിപ്പിച്ചവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യും.