തിരുവനന്തപുരം: നഗരത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്ന കേന്ദ്രമായി യൂണിവേഴ്സിറ്റി കോളേജ് മാറിയിരിക്കുന്നെന്നും കോളേജിനെ ഗുണ്ടാ മാഫിയാ സംഘങ്ങളിൽ നിന്ന് മോചിപ്പിക്കണമെന്നും വി.എസ്. ശിവകുമാർ എം.എൽ.എ സർക്കാരിനോട് ആവശ്യപ്പെട്ടു. ഒരു കൂട്ടം മാഫിയാ സംഘത്തിന്റെ പിടിയിലാണ് എസ്.എഫ്.ഐ എന്നതിന്റെ തെളിവാണ് എസ്.എഫ്.ഐ അനുകൂല വിദ്യാർത്ഥികൾ തന്നെ അക്രമത്തിനിരയായത്. വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോളേജിൽ സമാധാനപരമായ പഠനാന്തരീക്ഷം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.