കൊച്ചി: പോളക്കുളത്ത് നാരായണൻ റിനൈ മെഡിസിറ്റിയിൽ മിതമായ നിരക്കിലുള്ള ശസ്ത്രക്രിയാ ക്യാമ്പ് ജൂലായ് 31വരെ നടക്കും. താക്കോൽദ്വാര ഹെർണിയ, പിത്തസഞ്ചി മാറ്റൽ, വൻകുടൽ ശസ്‌ത്രക്രിയകൾ, അമിതവണ്ണം കുറയ്ക്കാനുള്ള താക്കോൽദ്വാര ശസ്‌ത്രക്രിയ, അന്നനാളം, ആമാശയം, പാൻക്രിയാസ്, കരൾ, പ്ളീഹ തുടങ്ങിയവയ്ക്കുള്ള ശസ്ത്രക്രിയകൾ, കാൻസർ ശസ്‌ത്രക്രിയകൾ, വേദനരഹിത പൈൽസ് ശസ്‌ത്രക്രിയകൾ, തൈറോയിഡ് ശസ്‌ത്രക്രിയകൾ തുടങ്ങിയവ ഉൾപ്പെടെ ജനറൽ ആൻഡ് ലാപ്പറോസ്‌കോപ്പിക് വിഭാഗത്തിൽ കുറഞ്ഞ നിരക്കിൽ ചെയ്‌തുകൊടുക്കുമെന്ന് റിനൈ മെഡിസിറ്റി മാനേജിംഗ് ഡയറക്‌ടർ കൃഷ്‌ണദാസ് പോളക്കുളത്ത് പറഞ്ഞു.
രജിസ്‌ട്രേഷനും കൺസൾട്ടേഷനും സൗജന്യം: ഫോൺ: 93882 88000