subrahmanyan-swamy

ന്യൂഡൽഹി: രാജ്യത്ത് ബി.ജെ.പി ഏക പാർട്ടിയായി മാറാനുള്ള സാഹചര്യമുണ്ടായാൽ ജനാധിപത്യം ദുർബലപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് സുബ്രഹ്മണ്യൻ സ്വാമി എം.പി. ട്വിറ്ററിലാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാമർശം. അതേസമയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഐക്യ കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി രാജ്യത്തെ ഏക പാർട്ടിയായി മാറിയാൽ ജനാധിപത്യം ദുർബലപ്പെടും. ഗോവയിലേയും കാശ്മീരിലെയും സ്ഥിതിഗതികൾ അതാണ് കാണിക്കുന്നത്. ഈ സ്ഥിതിക്ക് പരിഹാരം ഒന്നേയുള്ളൂ. ഇറ്റലിക്കാരോടും മക്കളോടും കോൺഗ്രസ് വിട്ടുപോകാൻ ആവശ്യപ്പെടണം. മമത ബാനർജി ഐക്യ കോൺഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കണം. എൻ.സി.പിയും കോൺഗ്രസിൽ ലയിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

After witnessing Goa and Kashmir, I feel that nation's democracy will weaken if we are left with BJP as a single party. Solution? Ask Italians & progeny to leav. Mamata can then be President of united Congi thereafter. NCP should also follow and merge.

— Subramanian Swamy (@Swamy39) July 12, 2019

ഗോവയിലെ 15 കോൺഗ്രസ് എം.എൽ.എമാരിൽ പത്തുപേരും അടുത്തിടെ രാജിവച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇതോടെ ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറി. കർണാടകത്തിൽ കോൺഗ്രസ് - ജെ.ഡി.എസ് സഖ്യത്തെ പിന്തുണച്ചിരുന്ന 16 എം.എൽ.എമാർ രാജി വച്ചതോടെ അവിടെയും പ്രതിസന്ധിയാണ്. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് സ്വാമിയുടെ അഭിപ്രായ പ്രകടനം.