തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ കെ.എസ്.ഇ.ബി കുത്തനെയുള്ള വർദ്ധനയാണ് വരുത്തിയത്. പുതിയ ഉത്തരവ് അനുസരിച്ച് കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർ കൂടുതൽ പണം നൽകേണ്ടി വരും. ഉപയോഗിക്കുന്ന വൈദ്യുതിയുടെ യൂണിറ്റ് അനുസരിച്ച് വർദ്ധനയിലും വ്യത്യാസമുണ്ട്. സാധാരണക്കാരായ ഉപഭോക്താക്കൾക്കും അടുത്ത ബില്ലുമുതൽ കാര്യമായ വർദ്ധനയായിരിക്കും ഉണ്ടാകുക. 225 യൂണിറ്റിനുമേൽ വൈദ്യുതി ഉപയോഗിക്കുന്നവർ ഇനിമുതൽ 115 രൂപമുതൽ കൂടുതലായി നൽകേണ്ടിവരും. എന്നാൽ വീടുകളിലെ വൈദ്യുതി ഉപഭോഗത്തിൽ അല്പം ശ്രദ്ധിച്ചാൽ വൈദ്യുതി ബിൽ വർദ്ധനയും ഗണ്യമായി കുറച്ചു കൊണ്ടുവരാനാകും.
ഇക്കാര്യങ്ങൾ ഓർമ്മിക്കുക
ആരുമില്ലെങ്കിൽ മുറികളിലെ എല്ലാ വിളക്കുകളും അണയ്ക്കുക. അഞ്ചുമിനിറ്റിലധികം മുറിയിൽ നിന്നു മാറുന്നെങ്കിൽ ലൈറ്റണച്ചിട്ട് പോകണം.
പരമാവധി എൽ.ഇ.ഡി. ബൾബുകൾ ഉപയോഗിക്കുക.
ആവശ്യം കഴിഞ്ഞാലുടൻ ഫാനുകൾ ഓഫ് ചെയ്യുക.
കംപ്യൂട്ടറുകൾ സ്റ്റാൻഡ് ബൈ മോഡിൽഇടുന്നത് ഒഴിവാക്കുക.
വയറിങ്ങിന് ഗുണമേന്മയുള്ള വസ്തുക്കൾ ഉപയോഗിക്കുക.
ഫ്രിഡ്ജ് വൈകിട്ട് രണ്ടുമണിക്കൂറെങ്കിലും ഓഫ് ചെയ്തിടുക.
പകൽ ജനലുകളും വാതിലുകളും തുറന്നിടുക.
വൈദ്യുതിച്ചോർച്ച പൂർണമായും ഒഴിവാക്കാൻ ശ്രമിക്കുക
ഓരോരുത്തരുടെയും ആവശ്യത്തിനനുസരിച്ചുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുക.