ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ആദ്യരാത്രിയിൽ ബിജുമേനോൻ വിവാഹ ദല്ലാളാകുന്നു. മുല്ലക്കര എന്ന ഗ്രാമത്തിലെ പേരുകേട്ട വിവാഹ ദല്ലാളായ മനോഹരൻ എന്ന കഥാപാത്രത്തെയാണ് ബിജുമേനോൻ അവതരിപ്പിക്കുന്നത്. ജൂൺ എന്ന ചിത്രത്തിലൂടെ ശ്രദ്ധേനായ സർജാനോ ഖാലിദും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട് . നാട്ടിലെ പ്രമാണിയായ കുഞ്ഞുമോൻ എന്ന കഥാപാത്രമായിട്ടാണ് അജു വർഗീസ് എത്തുന്നത്. ആലപ്പുഴയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിജയരാഘവൻ, ശ്രീലക്ഷ്മി, മനോജ് ഗിന്നസ് , കൊല്ലം സുധി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. അനശ്വര രാജനാണ് നായിക. ക്യൂൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ഷാരിസും ജെബിനും ചേർന്നാണ് ആദ്യ രാത്രിയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ശ്രീജിത്ത് നായർ ഛായാഗ്രഹണവും ബിജിബാൽ സംഗീതവും നിർവഹിക്കുന്നു. സെൻട്രൽ പിക്ചേഴ് സാണ് ആദ്യരാത്രി നിർമ്മിക്കുന്നത്. പ്രൊഡക് ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം.ഹരിനാരായണൻ , സന്തോഷ് വർമ്മ എന്നിവർ എഴുതിയ അഞ്ചു പാട്ടുകൾ ചിത്രത്തിലുണ്ട്.