cigarette

ശ്വാസനാളികൾ ഭാഗികമായി അടയുന്ന അസുഖമാണ് സി.ഒ.പി.ഡി. 40 വയസ് കഴിഞ്ഞ പുകവലിക്കാരിൽ രോഗഭീഷണി ഏറുന്നു. തുടർച്ചയായ ചുമ, കിതപ്പ്, കഫക്കെട്ട് , വലിവ് എന്നിവയാണ് ലക്ഷണങ്ങൾ. ശ്വാസനാളിയിൽ നീർക്കെട്ട് സംഭവിച്ച് സ്രവങ്ങൾ നിറഞ്ഞ് ചുരുങ്ങുന്നതിനാൽ ശ്വാസോച്ഛ്വാസം തടസപ്പെടും. പുകവലിക്കാരുമായി നിരന്തരം സഹവസിക്കുന്നവരെയും രോഗം ബാധിക്കും. രോഗം ഗുരുതരമാകുമ്പോൾ രോഗിക്ക് നടക്കാൻ പ്രയാസമനുഭവപ്പെടുന്നു. കാലിൽ നീരുണ്ടാകും. രക്തത്തിൽ ഓക്സിജൻ കുറഞ്ഞ് നഖങ്ങൾക്കിടയിലും നാവിലും ഇളം നീലനിറവും ഉണ്ടാകും. അഗർബത്തികൾ, കൊതുക് തിരി, വിറകടുപ്പ്, റൂം ഹീറ്റർ എന്നിവയും രോഗമുണ്ടാക്കും. ഇക്കാരണത്തിൽ ധാരാളം സ്ത്രീകളെ രോഗം ബാധിക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണത്തിന് പുറമെ ജനിതക കാരണങ്ങളും ഉണ്ട്.